ലൈംഗിക പീഡന പരാതി; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരെ കേസെടുത്ത് പൊലീസ്

Published : Mar 28, 2026, 05:01 PM IST
palakkad sexual harassment

Synopsis

ലൈംഗിക പീഡന പരാതിയിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ പൊലീസ് കേസെടുത്തു. പീഡനം, എസ്‍സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

പാലക്കാട്: ദളിത് യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ കേസെടുത്ത് പൊലീസ്. പീഡനം, എസ്‍സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്. നിലവിൽ ഒളിവിലാണ് പ്രശോഭ്. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ അറിയിച്ചു.

ജോലി വാഗ്ദാനം ചെയ്ത് പാലക്കാട്ടെ കോൺഗ്രസ് കൗൺസിലറായ പ്രശോഭ് പല വട്ടം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഷാഫി പറമ്പിലുമായും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള അടുത്ത ബന്ധം പറഞ്ഞായിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം പ്രശോഭിനെതിരായ പരാതി തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കാനാണ് എല്‍ഡിഎഫിൻ്റെയും എന്‍ഡിഎയുടെയും തീരുമാനം.

പ്രശോഭിന് ഷാഫി- രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള ബന്ധം ഉയർത്തി പിടിച്ചാണ് സിപിഎമ്മിൻ്റെ പ്രചാരണം. ഇത് മുൻകൂട്ടി കണ്ട് ഡിസിസി നേതൃത്വം അടിയന്തിരമായി ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ധാർമികതയുടെങ്കിൽ പ്രശോഭ് കൗൺസിലർ സ്ഥാനം രാജി വെക്കട്ടെയെന്നാണ് നേതൃത്വത്തിൻ്റെ നിലപാട്. പ്രശോഭിനെതിരായ ആരോപണം തെരഞെഞെടുപ്പിൽ ബാധിക്കില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സനോജിലൂടെ കോട്ട കാക്കാൻ ഇടതുപക്ഷം, വിള്ളൽ വീഴ്ത്താൻ ചന്ദ്രൻ തില്ലങ്കേരി, മട്ടന്നൂർ ഇത്തവണ ആർക്കൊപ്പം?
നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം നിര്‍ബന്ധം