ശാന്തിവനം; പൊലീസ് സുരക്ഷയിൽ പൈലിംഗ്, ഭീഷണിപ്പെടുത്തുന്നുവെന്ന് സംരക്ഷണ സമിതി

By Web TeamFirst Published May 7, 2019, 10:54 AM IST
Highlights

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തുന്നവരെ പൊലീസ് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും സമരസമിതി ആരോപിച്ചു.

എറണാകുളം: ശാന്തിവനത്തിൽ വൈദ്യുത ടവർ സ്ഥാപിക്കാനുള്ള കെഎസ്ഇബി നീക്കത്തിനെതിരെ സമാധാനപരമായി സമരം നടത്തുന്ന പ്രതിഷേധക്കാരെ പൊലീസ് ഭയപ്പെടുത്തുന്നുവെന്ന് ശാന്തിവനം സംരക്ഷണ സമിതി. ശാന്തിവനത്തിൽ സമരക്കാർക്കെതിരെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തുന്നവരെ പൊലീസ് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും സമരസമിതി ആരോപിച്ചു.

ഇന്ന് രാവിലെ മുതൽ തന്നെ ശാന്തിവനത്തിൽ വൈദ്യുത ടവർ സ്ഥാപിക്കാനുള്ള പൈലിംഗ് പരിപാടികൾ തുടങ്ങിയിരുന്നു. പരിസ്ഥിതി പ്രവർത്തകരുടെയും പ്രദേശവാസികളുടെയും പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് സുരക്ഷയിലാണ് പൈലിംഗ് നടത്തുന്നത്.

പൈലിംഗിനെതിരെ ശാന്തിവനം സംരക്ഷണ സമിതി ഇന്ന് രാവിലെ തൊട്ട് കുത്തിയിരിപ്പ് സമരവും തുടങ്ങി. ഈ സമരത്തിന് പിന്തുണ അറിയിച്ച് എത്തുന്നവരെ പൊലീസ് ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നുവെന്നാണ് ശാന്തിവനം സംരക്ഷണ സമിതിയുടെ ആരോപണം.
 

click me!