പ്രഭാവതിയമ്മ സ്കൂട്ടര്‍ തടഞ്ഞ ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. രേഖകളുമായി ഹാജരാകാന്‍ സ്കൂട്ടര്‍ ഉടമയോട് ആവശ്യപ്പെട്ടതായി മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ നടപ്പാതയിലൂടെ നിയമലംഘനം നടത്തി സ്കൂട്ടര്‍ ഓടിച്ചെത്തിയ ആളെ വയോധിക തടഞ്ഞ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്കൂട്ടര്‍ ഉടമക്കെതിരെ കേസെടുത്ത മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഇയാളുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്തു. നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളില്‍ നിയമ ലംഘനം പിടികൂടാന്‍ ഇന്ന് മുതല്‍ മഫ്തിയില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലില്‍ വാഹങ്ങള്‍ കുടുങ്ങിക്കിടക്കുമ്പോള്‍ നടപ്പാതയിലൂടെ നിയമം ലംഘിച്ചെത്തിയ സ്കൂട്ടര്‍ യാത്രികനെ തടഞ്ഞ ഈ വയോധികയാരെന്നുള്ള തെരച്ചിലായിരുന്നു സമൂഹ മാധ്യമങ്ങളാകെ. ഒടുവില്‍ മാധ്യമങ്ങളവരെ കണ്ടെത്തി. എരഞ്ഞിപ്പാലം സ്വദേശി പ്രഭാവതിയമ്മയാണ് കണ്‍മുന്നില്‍ നടന്ന നിയമലംഘനത്തില്‍ ഇടപെട്ടത്. പ്രഭാവതിയമ്മയുടെ ഇടപെടല്‍ വൈറലായതോടെ കര്‍ശന നടപടിയിലേക്ക് കടക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. പ്രഭാവതിയമ്മയെ വീട്ടിലെത്തി ആദരിച്ച മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടിയും പ്രഖ്യാപിച്ചു.

നിയമ ലംഘനം കണ്ടെത്താന്‍ പോലീസുമായി ചേര്‍ന്ന് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.. ഇടപെടല്‍ ഫലം കണ്ടെങ്കിലും ഇതൊക്കെ തന്‍റെ ചുമതല മാത്രമെന്ന് ആവര്‍ത്തിക്കുകയാണ് പ്രഭാവതിയമ്മ. ഒറ്റക്ക് താമസിക്കുന്ന എരഞ്ഞിപ്പാലത്തെ വീട്ടിലേക്ക് അഭിന്ദനവുമായി എത്തുന്നവരോടൊക്കെ പ്രഭാവതിയമ്മ പറയുന്നത് ഒറ്റക്കാര്യം മാത്രം. 

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming