മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്, ആന്‍റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകാൻ പൊലീസ്; ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെടും

Published : Sep 29, 2026, 09:15 AM IST
anto augustine skips police questioning in cm remarks case

Synopsis

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്ന് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന് പൊലീസ് വീണ്ടും നോട്ടീസ് നൽകും. എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആന്റോയുടെ അഭിഭാഷകൻ വ്യക്തമാക്കി. വ്യാജ വിവാഹ ആരോപണം ഉന്നയിച്ച് പൊതുചടങ്ങിൽ അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്.

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെ അധിക്ഷേപിച്ചെന്ന കേസിൽ ആന്‍റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകാൻ പൊലീസ്. ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെടും. ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും എത്താതിരുന്നതിനാലാണ് നടപടി. മുഖ്യമന്ത്രിയെ പൊതുചടങ്ങിൽ അപമാനിച്ച് പ്രസംഗിച്ചതിനാണ് കേസെടുത്തത്. വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്‍റോ അഗസ്റ്റിൻ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ ഉടൻ ഹർജി നൽകും എന്നും ആന്‍റോയുടെ അഭിഭാഷകൻ അറിയിച്ചു. ആന്‍റോ അഗസ്റ്റിൻ സ്ഥലത്തില്ലെന്നാണ് അഭിഭാഷകൻ പറയുന്നത്. റിപ്പോര്‍ട്ടര്‍ ചാനൽ ലേഖകനോടും സ്റ്റേഷനില്‍ ഹാജരാകാൻ പൊലീസ് നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവേ ആന്‍റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്‍ശം നടത്തിയത്.

മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആന്‍റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആന്‍റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്ഐആറിൽ പറയുന്നു. കെപിസിസി വക്താവ് രാജു പി നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡിജിപിയാണ് നിർദേശിച്ചത്. കോടികളുടെ വിലവരുന്ന വിവാഹ രേഖകളുമായി രണ്ടു യുവാക്കള്‍ തന്നെ സമീപിച്ചുവെന്നും ബൈന്തുർ സബ് രജിസ്ട്രാർ ഓഫീസിൽ അതേ കുറിച്ച് അന്വേഷണം നടത്തിയെന്നും റിപ്പോർട്ടർ ചാനലിന്‍റെ ഉടമ ആന്‍റോ അഗസ്റ്റിനാണ് ഒരു ചടങ്ങിൽ വെളിപ്പെടുത്തിയത്. ഈ രേഖകള്‍ കൈവശമുണ്ടെന്നും അവകാശപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ നോക്കി വ്യാജ രേഖയുണ്ടാക്കിയവരെ തിരിച്ചറിയണമെന്നും രേഖകള്‍ പിടിച്ചെടുക്കണമെന്നും രാജു പി നായർ നൽകിയ പരാതിയിൽ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വാഹനവ്യൂഹം ഒരു സെക്കൻഡ് പോലും തടസ്സപ്പെട്ടില്ല', അമിത് ഷായ്ക്ക് നേരെയുള്ള കൊല്ലത്തെ കരിങ്കൊടി പ്രതിഷേധത്തിൽ സുരക്ഷാവീഴ്ചയില്ലെന്ന് പൊലീസ്
യാത്രക്കാർക്ക് ആശ്വാസം; മലബാറിലും മാവേലിയിലും അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ