നിയമനക്കോഴ വിവാദം: പരാതിക്കാരൻ ഹരിദാസിന്റെ രഹസ്യമൊഴിയെടുക്കും 

Published : Oct 10, 2023, 10:51 AM ISTUpdated : Oct 10, 2023, 11:08 AM IST
നിയമനക്കോഴ വിവാദം: പരാതിക്കാരൻ ഹരിദാസിന്റെ രഹസ്യമൊഴിയെടുക്കും 

Synopsis

സുഹൃത്തായ ബാസിത്ത് നിർദ്ദേശിച്ച പ്രകാരമാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസിന് നേരെ ആരോപണം ഉന്നയിച്ചതെന്നാണ് ഹരിദാസ് അവസാനമായി നൽകിയ മൊഴി

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ നിയമന കോഴ ആരോപണമുന്നയിച്ച കേസിലെ പരാതിക്കാരൻ ഹരിദാസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കന്റോൺമെന്റ് എസ് എച്ച് ഒ ഇതിനായി അപേക്ഷ നൽകും. കേസിലെ മറ്റൊരു പ്രതി റഹീസിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും.

സുഹൃത്തായ ബാസിത്ത് നിർദ്ദേശിച്ച പ്രകാരമാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസിന് നേരെ ആരോപണം ഉന്നയിച്ചതെന്നാണ് ഹരിദാസ് അവസാനമായി നൽകിയ മൊഴി. മറ്റ് ചിലരുടെ പേരുടെകളു ഹരിദാസന്റെ മൊഴികളിലുണ്ട്. ഹരിദാസിനെ ഇന്നും പൊലീസ് ചോദ്യം ചെയ്യും. മന്ത്രിയുടെ ഓഫീസിനു നേരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് സംശയം. ഇതേ കുറിച്ചറിയാനാകും വിശദമായ ചോദ്യം ചെയ്യൽ. ഹരിദാസനെ തൽക്കാലം പ്രതി ചേർക്കാതെ രഹസ്യമൊഴി രേഖപ്പെടുത്തി ഗൂഢാലോചന അന്വേഷിക്കാനാണ് നീക്കം. ബാസിത്തിനെയും തട്ടിപ്പിലെ മറ്റൊരു പ്രതി ലെനിൻ രാജിനെയും കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

കിഫ്ബി ജോലി തട്ടിപ്പ്: അഖിൽ സജീവ് വ്യാജ നിയമന ഉത്തരവുണ്ടാക്കി; സിഐടിയു ഓഫീസിൽ വച്ചും പണം വാങ്ങി

 

 

 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം