സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചും തട്ടിപ്പ് സംഘം പണം വാങ്ങി. പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി കിഫ് ബിയുടെ പേരിൽ വ്യാജ നിയമന ഉത്തരവ് നിർമ്മിച്ച് നൽകി.

പത്തനംതിട്ട : അഖിൽ സജീവ് ഉൾപ്പെട്ട കിഫ് ബി ജോലി തട്ടിപ്പ് കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട വലിയകുളം സ്വദേശിനിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നിൽ വൻ ആസൂത്രണമാണ് അഖിൽ സജീവും കൂട്ടരും നടത്തിയതെന്നാണ് പൊലീസ് എഫ്ഐആറിലുള്ളത്. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചും തട്ടിപ്പ് സംഘം പണം വാങ്ങി. പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി കിഫ് ബിയുടെ പേരിൽ വ്യാജ നിയമന ഉത്തരവ് നിർമ്മിച്ച് നൽകി. കിഎഫ്ബിയുടെ തിരുവനന്തപുരം ഓഫീസിൽ അഖിൽ സജീവ് പറഞ്ഞതനുസരിച്ചെത്തിയ പരാതിക്കാരിയെ കൊണ്ട്, അവിടെയുള്ള ചിലരുടെ സഹായത്തോടെ രേഖകളിൽ ഒപ്പിടുവിച്ചു. അക്കൗണ്ടന്റായി ജോലി ശരിയായെന്നും വിശ്വസിപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച, അഖിൽ സജീവും യുവമോർച്ച നേതാവ് രാജേഷും പ്രതികളായ പുതിയ കേസിന്റെ എഫ്ഐആറിലാണ് ഈ വിവരങ്ങളുള്ളത്. പത്തനംതിട്ട വലിയകുളം സ്വദേശിനിയുടെ പരാതിയിൽ ഇന്നലെ രാത്രിയാണ് റാന്നി പോലീസ് കേസടുത്തത്. 

YouTube video player

ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ്: കേസില്‍ നിര്‍ണായക ചോദ്യം ചെയ്യൽ ഇന്ന്, മുഖ്യപ്രതി അഡ്വ. ലെനിന്‍ രാജ് ഒളിവിൽ

YouTube video player