റോഡ് തടസപ്പെടുത്തി സമരം: കോഴിക്കോടും  സിപിഎം നേതാക്കൾക്കെതിരെ കേസ്; മുതിർന്ന നേതാക്കളെ ഒഴിവാക്കി

Published : Feb 26, 2025, 09:03 AM IST
റോഡ് തടസപ്പെടുത്തി സമരം: കോഴിക്കോടും  സിപിഎം നേതാക്കൾക്കെതിരെ കേസ്; മുതിർന്ന നേതാക്കളെ ഒഴിവാക്കി

Synopsis

ഗതാഗതം തടസ്സപ്പെടുത്തി സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയെന്ന് എഫ് ഐ ആർ.  

കോഴിക്കോട് : റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖിൽ, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർക്കെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം കൊടുത്ത എ വിജയരാഘവൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. ഗതാഗതം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നത്.  

 

 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം