പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണ ചോർച്ച: ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കേസെടുത്ത് പൊലീസ്

Published : Apr 25, 2023, 08:19 PM ISTUpdated : Apr 25, 2023, 08:23 PM IST
പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണ ചോർച്ച: ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കേസെടുത്ത് പൊലീസ്

Synopsis

ഇന്റലൻസ് മേധാവി തയ്യാറാക്കിയ റിപ്പോർട്ടാണ് ചോർന്നത്. കേസിൽ ഇതുവരെയും ആരെയും  പ്രതി ചേർത്തിട്ടില്ല.    

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ക്രമീകരണ ചോർച്ചയിൽ തിരുവനന്തപുരം കന്റോമെൻ്റ്  പൊലീസ് കേസെടുത്തു. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് സ്വമേധയാണ് കേസെടുത്തത്. ഇന്റലൻസ് മേധാവി തയ്യാറാക്കിയ റിപ്പോർട്ടാണ് ചോർന്നത്. കേസിൽ ഇതുവരെയും ആരെയും  പ്രതി ചേർത്തിട്ടില്ല. 

എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോര്‍ന്നത് വലിയ സുരക്ഷാ വീഴ്ചയാണ്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ അടക്കമുള്ള 49 പേജുള്ള റിപ്പോർട്ടാണ് ചോര്‍ന്നത്. വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങളും ഇതിൽ അടങ്ങിയിരുന്നു.  പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോർന്നുവെന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. 

വന്ദേഭാരത്, ജല മെട്രോ, വികസന പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; ആവേശമായി രണ്ട് ദിവസത്തെ സന്ദർശനം

പ്രധാനമന്ത്രിക്കെതിരെ വിവിധ സംഘടനകളിൽ നിന്നുള്ള ഭീഷണികള്‍ ഉള്‍പ്പെടെയുള്ള ഇൻറലിജൻസ് വിവരങ്ങളും ചേർന്ന രേഖകളിലുണ്ട്.  പുൽവാമയിലെ തീവ്രവാദ ആക്രമണവും, പിഎഫ്ഐ നിരോധിച്ചതിന് ശേഷമുള്ള സാഹചര്യവും ഗൗരവത്തോടെ കണ്ട് സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യം റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. കേരളത്തിൽ നിന്നുള്ള യുവതി യുവാക്കള്‍ ഐഎസിൽ ചേർന്നതിന് ശേഷം തീവ്രവാദ ആക്രമണത്തിന് ആഹ്വാനം ചെയ്തതും ശ്രീലങ്കലിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിൽ തീരദേശ വഴിയുളള ആക്രണത്തിനുള്ള സാധ്യതയും റിപ്പോ‍ട്ടിലുണ്ട്. പ്രധാനമന്ത്രിക്കെതിരെ ചാവേർ ആക്രമണം നടത്തുമെന്ന് ബിജെപി ഓഫീസിലെത്തിയ കത്തും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.  

 


 

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ