യൂണിഫോമിനായി പിരിച്ച പണം തട്ടി റമ്മി കളിച്ചു; പൊലീസ് ട്രെയിനി അറസ്റ്റിൽ; തട്ടിയത് ഏഴ് ലക്ഷം രൂപ

Published : Aug 11, 2026, 11:07 AM ISTUpdated : Aug 11, 2026, 11:19 AM IST
Police Uniform Money Fraud

Synopsis

സഹപ്രവ‍ത്തകരിൽനിന്ന് പണം തട്ടിയ പൊലീസുകാരൻ പിടിയിലായി. ശംഭു ആർ കൃഷ്‌ണൻ ആണ് അറസ്റ്റിലായത്. കെഎപി മൂന്നാം ബറ്റാലിയനിലെ ട്രെയിനി പൊലീസുകാരനാണ് ശംഭു ആർ കൃഷ്‌ണൻ.

തിരുവനന്തപുരം: സഹപ്രവ‍ത്തകരിൽനിന്ന് പണം തട്ടിയ പൊലീസുകാരൻ പിടിയിൽ. കെഎപി മൂന്നാം ബറ്റാലിയനിലെ (പത്തനംതിട്ട) ട്രെയിനി പൊലീസുകാരനായ ശംഭു ആർ കൃഷ്‌ണൻ ആണ് അറസ്റ്റിലായത്. യൂണിഫോമിനായി സഹ പൊലീസുകാർ നൽകിയ പണം തട്ടിയെടുത്ത സംഭവത്തിലാണ് നടപടി. തട്ടിപ്പിൽ ശംഭുവിനെതിരെ പേരൂർക്കട പൊലീസ് കേസെടുത്തിരുന്നു.

ഏഴംഗ യൂണിഫോം കമ്മിറ്റിയിലെ അംഗമായ ശംഭു, യൂണിഫോം സാമഗ്രികൾക്കും തയ്യലിനുമായി സഹപ്രവർത്തകർ നൽകിയ ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് പണം ഉപയോഗിച്ച് ഓൺലൈൻ റമ്മി കളിച്ചു.

ജൂലൈ മാസമാണ് ശംഭുവുമായി ബന്ധമുള്ള അക്കൗണ്ടിലേക്ക് ട്രെയിനി പൊലീസുകാ‍ർ പണം നിക്ഷേപിച്ചത്. 7,18,320 രൂപയാണ് പിരിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. പേരൂർക്കട എസ്എപി ബറ്റാലിയനിലെ കമാൻഡിങ് ഓഫീസർ മുജീബ് റഹ്മാൻ്റെ പരാതിയിലാണ് പൊലീസ് ശംഭുവിനെതിരെ കേസെടുത്തത്. ബിഎൻഎസ് 318 (4) വകുപ്പ് ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്