മദ്യ ലഹരിയിലെത്തി പൊലീസ് വാഹനം കടത്തികൊണ്ടുപോയി; യുവാവ് പിടിയിൽ

Published : Jul 26, 2023, 08:38 AM ISTUpdated : Jul 26, 2023, 09:15 AM IST
മദ്യ ലഹരിയിലെത്തി പൊലീസ് വാഹനം കടത്തികൊണ്ടുപോയി; യുവാവ് പിടിയിൽ

Synopsis

തുടർന്ന് പൊലിസുകാർ ബൈക്കിൽ പിൻതുടരുന്നത് കണ്ട ഗോകുൽ ആലമ്പാറയിലെ മതിലിൽ വാഹനം ഇടിച്ച് കേറ്റുകയായിരുന്നു. നാട്ടുകാരും പൊലിസുo കൂടി ഗോകുലിനെ കസ്റ്റഡിയിൽ എടുത്തു. 

തിരുവനന്തപുരം: മദ്യ ലഹരിയിലെത്തി യുവാവ് പൊലീസ് വാഹനം കടത്തികൊണ്ടുപോയി. പാറശ്ശാല സ്റ്റേഷനിലെ വാഹനമാണ് കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ പരശുവയ്ക്കൽ സ്വദേശിഗോകുൽ കടത്തി കൊണ്ട് പോയത്. രാത്രി 11 മണിക്ക് പെട്രോളിങ്ങിനിടെ വാഹനo നിർത്തി പൊലീസുകാർ പുറത്തിറങ്ങിയ തക്കം നോക്കി ഗോകുൽ വാഹനം എടുത്തു കടന്ന് കളയുകയായിരുന്നു. 

ദുബായിലേക്ക് വിസിറ്റ് വിസ, കുവൈറ്റ് വിസയടിച്ച് പേജ് തുന്നിച്ചേര്‍ത്ത് മനുഷ്യക്കടത്ത്, ഒരാള്‍ കൂടി പിടിയിൽ

ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. പട്രോളിങ്ങിനിടെ പൊലീസുകാർ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. എന്നാൽ വാഹനത്തിൽ നിന്നും താക്കോൽ എടുത്തിരുന്നില്ല. ഇതിനിടയിലാണ് ​ഗോകുൽ എത്തുന്നതും വാഹനം കൊണ്ടുപോകുന്നതും. ഇത് കണ്ട പൊലീസും നാട്ടുകാരും ​ഗോകുലിനെ പിന്തുടർന്നു. പൊലിസുകാർ ബൈക്കിൽ പിൻതുടരുന്നത് കണ്ട ഗോകുൽ ആലമ്പാറയിലെ മതിലിൽ വാഹനം ഇടിച്ച് കേറ്റുകയായിരുന്നു. നാട്ടുകാരും പൊലിസുo കൂടി ഗോകുലിനെ കസ്റ്റഡിയിൽ എടുത്തു. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 
'സംഭവം പുറത്ത് പറയരുത്', 53 കാരൻ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് നിരവധി തവണ; 27വർഷം കഠിന തടവ്, പിഴ

https://www.youtube.com/watch?v=zGEfdMNECgM

PREV
Read more Articles on
click me!

Recommended Stories

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'
തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍