
തിരുവനന്തപുരം: പാറ്റൂർ ഗുണ്ടാ ആക്രണക്കേസിലെ അന്വേഷണ ഏകോപനത്തിലുണ്ടായത് വലിയ വീഴ്ച. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് അന്വേഷണ സംഘം അറിഞ്ഞില്ല. ഇന്നലെ പ്രതികള്‍ കോടതിയിലെത്തിപ്പോഴാണ് ഹൈക്കോടതി ഉത്തരവിന്‍റെ കാര്യം പൊലീസ് അറിയുന്നത്. പ്രതികള്‍ കോടതിയിൽ കീഴടങ്ങിയപ്പോള്‍ ഇവർക്കായി തമിഴ്നാട്ടിൽ തിരിച്ചിൽ നടത്തുകയായിരുന്നു പൊലീസ്.
തലസ്ഥാനത്ത് ഗുണ്ടാ ആക്രണക്കേസിലെ അന്വേഷണ ഏകോപനത്തിലുണ്ടായ ഗുരുതര പാളിച്ചയാണ് പുറത്തുവരുന്നത്. ഓം പ്രകാശിൻെറ കൂട്ടാളികളും മുഖ്യപ്രതികളുമായ ആരിഫും ആസിഫും ജോമോനും രജ്ഞിത്തുമാണ് ഹൈക്കോടതിയെ മുൻകൂർജാമ്യാപേക്ഷയുമായി സമീപിച്ചത്. വെള്ളിയാഴ്ച അപേക്ഷ തള്ളിയ കോടതി അടുത്ത ദിവസം കീഴടങ്ങാൻ നിർദ്ദേശിച്ച കാര്യം പേട്ട പൊലീസ് അറിഞ്ഞില്ല. ജാമ്യാപേക്ഷ തള്ളിയ കാര്യം സർക്കാർ അഭിഭാഷകനോ ഹൈക്കോടതിയിലെ ലൈസനിംഗ് ഓഫീസറോ അറിയിച്ചില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഇന്നലെ വഞ്ചിയൂർ പൊലീസ് സ്റ്റേഷന് സമീപമുള്ള മജിസ്ട്രേറ്റ് കോടതിയിലെ പത്തേമുക്കാലിന് പ്രതികളെത്തി കീഴടങ്ങിയ ശേഷമാണ് പൊലീസ് വിവരമറിയുന്നത്. പ്രതികള്‍ ഒളിവിലിരിക്കുമ്പോഴും ഉന്നതരുടെ ബന്ധുക്കളുമായി നിരന്തമായി വിളിച്ചത് പുറത്തായതോടെയാണ് പെട്ടന്നുള്ള കീഴടങ്ങലെന്നും അറിയുന്നു. ഉന്നതരിലേക്കുള്ള അന്വേഷണം കൂടുതൽ മുറുകാതിരിക്കാനായിരുന്നു നീക്കം. ആസിഫും ആരിഫും കോടതിയിൽ കീഴടങ്ങുമ്പോള്‍ ഇവരെ കണ്ടെത്താൻ പൊലീസ് സംഘം തമിഴ്നാട്ടിലുണ്ടായിരുന്നു. തേടി നടന്ന പ്രതികള്‍ മൂക്കിന് താഴെ കീഴടങ്ങിയത് പൊലീസിന് വലിയ നാണക്കേടായി.
നാല് പ്രതികള്‍ കീഴടങ്ങിയതിന് പിന്നാലെ കവടിയാറുളള ഓം പ്രകാശിന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി. കസ്റ്റഡിലുള്ള ഇബ്രാഹിം റാവുത്തർ, സൽമാൻ എന്നീ പ്രതികളുമായിട്ടായിരുന്നു പരിശോധന. പാറ്റൂർ ആക്രണത്തിന് ശേഷം ഓം പ്രകാശിന്റെ ഡ്രൈവർ ഇബ്രാഹിം ഈ ഫ്ലാറ്റിൽ വാഹനം ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. ഈ വിവരം ലഭിച്ച് ഒരാഴ്ച കഴിഞ്ഞാണ് വാതിൽ തകർത്ത് അകത്തു കയറി പരിശോധിച്ചത്. മൂന്ന് എടിഎം കാർഡുകള്‍ ഇവിടെ നിന്നും ലഭിച്ചതല്ലാതെ മറ്റൊന്നും കണ്ടെത്താൻ പൊലിസ് കഴിഞ്ഞില്ല.
'ആക്രി'ക്കൊപ്പം എടിഎം കാർഡും പിൻ നമ്പറും, 6.31 ലക്ഷം പിൻവലിച്ചു; 'ലോറി' കുടുക്കി, പ്രതി പിടിയിൽ
തലസ്ഥാനത്ത് പാറ്റൂരും മ്യൂസിയത്തും നടന്ന് രണ്ട് ഗുണ്ടാ ആക്രണങ്ങളുടെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി. തലസ്ഥാനത്ത് നടക്കുന്ന ഡിജെ പാർട്ടികളുടെ മറവിലാണ് ഗുണ്ടകളുടെ പല ഇടപാടുകളും നടന്നതെന്നും, ഇതേ തുടർന്നുള്ള തർക്കാണ് ചേരിപ്പോരിലേക്ക് നീങ്ങിയതെന്നുളള വിവരം പൊലീസിന് ലഭിച്ചു. ഇതേ തുടർന്നാണ് സംഘാടകരെ കുറിച്ച് വ്യക്തമായ വിവരം തേടി പൊലിസ് ഹോട്ടലുകള്‍ക്ക് നോട്ടീസ് നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam