യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമക്കേസ്; പ്രതികളുടെ കസ്റ്റഡിക്കായി പൊലീസ്

Published : Jul 16, 2019, 05:39 AM ISTUpdated : Jul 16, 2019, 09:15 AM IST
യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമക്കേസ്; പ്രതികളുടെ കസ്റ്റഡിക്കായി പൊലീസ്

Synopsis

തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം മജിസ്ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ സമർപ്പിക്കുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാർത്ഥി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം മജിസ്ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ സമർപ്പിക്കുന്നത്. 

ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. അതേ സമയം ശിവരഞ്ജിത്ത് കോണ്‍സ്റ്റബിള്‍ ജോലിക്കായി പിഎസ്‍സിയില്‍ നൽകിയ കായിക സർട്ടിഫിക്കറ്റുകള്‍ക്കായും കന്‍ഡോണ്‍മെന്‍റ് സിഐ അനിൽകുമാർ കത്തു നൽകും. സർട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ആരോപണം പരിശോധിക്കാനാണ് കത്ത് നൽകുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫും മോദി സഹായത്തിലുള്ള എൽഡിഎഫും തമ്മിലെ പോരാട്ടമെന്ന് രാഹുൽ, 'ഞാൻ ഡൽഹിയിൽ കേരളത്തിനായി പോരാടുന്ന യോദ്ധാവ്'
വോട്ടിനായി ബിജെപി കിറ്റുകള്‍ നൽകിയെന്ന് പരാതി, പ്രതിഷേധവുമായി സിപിഎം; സംഭവം തൃശൂർ ഒളരിയിലെ സൂപ്പർമാർക്കറ്റിൽ