ക്യാമ്പസ്‌ രാഷ്ട്രീയം നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Published : Jul 15, 2019, 10:46 PM ISTUpdated : Jul 15, 2019, 10:54 PM IST
ക്യാമ്പസ്‌ രാഷ്ട്രീയം നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Synopsis

ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച് നിരവധി ഉത്തരവുകൾ ഉണ്ടായിട്ടും സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഹർജിയിലെ ആരോപണം. 

കൊച്ചി: ക്യാമ്പസ്‌ രാഷ്ട്രീയം നിരോധിക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. സിബിഎസ്ഇ, ഐസിഎസ്‍സി സ്കൂളുകളുടെ സംഘടനാ സെക്രട്ടറി ആണ് ഹർജി നൽകിയത്. 

ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച് നിരവധി ഉത്തരവുകൾ ഉണ്ടായിട്ടും സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഹർജിയിലെ ആരോപണം. വിദ്യാർഥി സംഘടനകൾ പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ ബന്ദ്‌ തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. 

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലും സമാന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. കലാലയ രാഷ്ട്രീയം നിയന്ത്രിക്കാൻ ആവില്ലെന്നും രാഷ്ട്രീയത്തിന്‍റെ പേരില്‍ കലാലയങ്ങളില്‍ ഇനിയൊരു ജീവന്‍ പൊലിയാന്‍ പാടില്ലെന്നുമാണ് കേരള ഹൈക്കോടതി അന്ന് നിലപാടെടുത്തത്. 

Also Read: കലാലയ രാഷ്ട്രീയം നിരോധിക്കാനാവില്ല; ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി സർക്കാർ

Also Read: രാഷ്ട്രീയത്തിന്‍റെ പേരില്‍ ക്യാംപസില്‍ ഇനിയൊരാള്‍ കൊല്ലപ്പെടരുത്: ഹൈക്കോടതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കൊടതി
'ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ വി എസ് ശിവകുമാറിന്‍റെ അനുജൻ', തിരുത്തുമായി കെ എസ് അരുൺകുമാർ; വിശദീകരണം