സുബൈർ കൊലക്കേസിൽ 3 പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; ശ്രീനിവാസൻ കൊലക്കേസിൽ 6 പേരെ കസ്റ്റഡിലെടുക്കും

Published : Apr 19, 2022, 12:56 AM IST
സുബൈർ കൊലക്കേസിൽ 3 പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; ശ്രീനിവാസൻ കൊലക്കേസിൽ 6 പേരെ കസ്റ്റഡിലെടുക്കും

Synopsis

ആർഎസ്എസ്, ബി ജെ പി പ്രവർത്തകരായ രമേശ്, അറുമുഖൻ, ശരവണൻ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. ഇവരുടെ അറസ്റ്റാകും ഇന്ന് രേഖപ്പെടുത്തുക

പാലക്കാട്: പാലക്കാട് ഇരട്ട കൊലപാതകത്തിൽ ഏറെ പഴി കേൾക്കേണ്ടി വന്ന പൊലീസ്, കേസന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ ഊർജ്ജിതത്തിലാക്കി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിൽ കസ്റ്റഡിയിലുള്ള 3 പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആർഎസ്എസ്, ബി ജെ പി പ്രവർത്തകരായ രമേശ്, അറുമുഖൻ, ശരവണൻ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. ഇവരുടെ അറസ്റ്റാകും ഇന്ന് രേഖപ്പെടുത്തുക. കൃത്യത്തിൽ നേരിട്ട് പങ്കാളികളായവരാണ് കസ്റ്റഡിയിലുള്ളവർ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആർ എസ് എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ളപ്രതികാരമാണ് സുബൈർ വധത്തിനുപിന്നിലെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. കേസിൽ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിൽ നിർണായക വിവരങ്ങൾ ചോദ്യംചെയ്യലിൽ ലഭിച്ചുവെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

അതേസമയം ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകക്കേസിൽ തിരിച്ചറിഞ്ഞ ആറ് പ്രതികളെയും ഉടൻ കസ്റ്റഡിയിലെടുക്കും എന്നും പൊലീസ് വ്യക്തമാക്കുന്നു. ശ്രീനിവാസനെ കോലപ്പെടുത്തിയ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ ബിജെപി എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

പാലക്കാട്ടെ സർവ്വകക്ഷിയോഗം പരാജയമല്ലെന്ന് മന്ത്രി; യോഗം ബഹിഷ്കരിച്ച ബിജെപിക്കെതിരെ വിമർശനം

അതേസമയം പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ച സർവ്വകക്ഷിയോഗം ഇന്നലെ നടന്നു. യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ ബിജെപിയെ മന്ത്രി കെ കൃഷ്ണൻ കുട്ടി രൂക്ഷിമായി വിമർശിച്ചു.  ബിജെപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിച്ചു വന്നതാണ്. ചർച്ച പരാജയമല്ല. സമൂഹത്തിന്റെ പൊതു അഭിപ്രായം ചർച്ച ചെയ്തു. ഇനിയും ചർച്ച സംഘടിപ്പിക്കും. യോഗത്തിൽ തർക്കം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അക്രമം ആവർത്തിക്കാതിരിക്കാൻ പൊലീസിന്റെ ശക്തമായ ഇടപെടലുണ്ടാകും. തീവ്രവാദ സ്വഭാവമുള്ള അക്രമമാണ് നടന്നത്. ജനങ്ങളുടെ ഭീതി അകറ്റുകയെന്നതാണ് പ്രാധാനമെന്നും മന്ത്രി പറഞ്ഞു.

സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്നാണ് സർവ്വകക്ഷിയോഗത്തിന് ശേഷം എസ്ഡിപിഐ പ്രതികരിച്ചത്. ബിജെപി നിലപാട് സമാധാന ശ്രമങ്ങൾക്ക് തടസം നിൽക്കുന്നതായും അവർ പറഞ്ഞു. സർവകക്ഷി യോഗത്തിൽ മൂപ്പിളമ തർക്കമെന്ന് ആരോപിച്ചാണ് ബിജെപി യോഗം ബഹിഷ്കരിച്ചത്. മന്ത്രിയെ ആര് ഉപദേശിക്കണമെന്നതിനെ ചൊല്ലി മന്ത്രിയും മുൻ എംപിയും നിലവിലെ എംപിയും തമ്മിൽ തർക്കമാണ്. പൊലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുന്നു. പൊലീസിന്റെ പല നടപടികളിലും തങ്ങൾക്ക് സംശയമുണ്ട്. സഞ്ജിതിന്റെ വിധവയെ അർദ്ധരാത്രിയിൽ അടക്കം പോയി ചോദ്യം ചെയ്തു പോലീസ് ബുദ്ധിമുട്ടിക്കുകയാണ്. ബിജെപി സമാധാന ശ്രമങ്ങൾക്ക് എതിരല്ലെന്നും നേതാക്കൾ പറഞ്ഞിരുന്നു.

നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരം; പാലക്കാട് ഇരട്ടക്കൊലപാതകത്തെ അപലപിച്ച് ഗവർണർ

അതേസമയം പാലക്കാട്ട് ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രംഗത്തെത്തിയിരുന്നു. പാലക്കാട്‌ നടന്ന കൊലപാതകങ്ങൾ നിർഭാഗ്യകരമാണ്. നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമാണെന്നും ഗവർണർ പറഞ്ഞു. നിയമ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ  കർശന നടപടി സ്വീകരിക്കണം. നടപടി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഗവർണർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ വിഷയത്തിൽ നിർണായക തീരുമാനം പറഞ്ഞ് ഡിസിസി പ്രസിഡന്‍റ്, രാഹുലിനൊപ്പം പോയാൽ നടപടി; പരമാവധി ഉരുണ്ടുകളിച്ച് പ്രതികരണം
നടിയെ ആക്രമിച്ച കേസ്: 'ശിക്ഷ വേവ്വെറെ പരിഗണിക്കണം', എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകരുതെന്ന വാദമുയർത്താൻ പ്രതിഭാഗം