കൊച്ചിയിലെ വീട്ടുജോലിക്കാരിയുടെ മരണം; ഫ്ലാറ്റ് ഉടമയ്‍ക്കെതിരെ നടപടിയെന്ന് പൊലീസ്, എഫ്ഐആറില്‍ പേര് ചേര്‍ക്കും

By Web TeamFirst Published Dec 13, 2020, 9:49 AM IST
Highlights

ഇക്കഴിഞ്ഞ നാലാം തിയ്യതിയാണ് സേലം സ്വദേശി ശ്രീനിവാസന്‍റെ ഭാര്യ കുമാരിയെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിന്  താഴെ വീണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്ന് പുലര്‍ച്ചെയോടെയാണ് കുമാരി മരിച്ചത്.

കൊച്ചി: കൊച്ചിയില്‍ ഫ്ലാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണുമരിച്ച കേസില്‍ ഫ്ലാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ്. എഫ്ഐആറില്‍ ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിന്‍റെ പേര് ചേര്‍ത്ത് തുടര്‍നടപടി സ്വീകരിക്കും.  പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടും ഇൻക്വസ്റ്റ് റിപ്പോർട്ടും കൂടി കിട്ടിയ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നതും പരിഗണിക്കും. ഇക്കഴിഞ്ഞ നാലാം തിയ്യതിയാണ് സേലം സ്വദേശി ശ്രീനിവാസന്‍റെ ഭാര്യ കുമാരിയെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിന്  താഴെ വീണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്ന് പുലര്‍ച്ചെയോടെയാണ് കുമാരി മരിച്ചത്.

അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്‍റെ ഫ്ലാറ്റിൽ വീട്ടുജോലിക്കാരിയായ കുമാരി അദ്ദേഹത്തിൽ നിന്ന് 10000 രൂപ അഡ്വാൻസ് വാങ്ങിയിരുന്നു.  അടിയന്തര ആവശ്യത്തിന് വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ച് നൽകാതെ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടെന്ന് പരാതിക്കാരൻ മൊഴി നൽകിയിട്ടുണ്ട്.  എന്നാൽ ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ താൻ കുമാരിയെ തടഞ്ഞുവിച്ചിട്ടില്ലെന്നാണ് ഇംത്യാസും ഭാര്യയും മൊഴി നൽകിയിട്ടുള്ളത്. 

click me!