കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്.തൊട്ടിൽപാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട് കണിയാമ്പറ്റ പനമരം മേഖലയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള നടപടികൾ തുടരുന്നു
Malayalam News live updates:കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി
Malayalam News live updates:എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്; പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം, വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമര്‍ശനം
ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാകളിലെ വിസി നിയമനത്തിൽ ഗവര്‍ണറുമായി സമവായത്തിലെത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എതിര്‍സ്വരവുമായി സിപിഎം.വിസി നിയമന സമവായം ഗുണം ചെയ്യില്ലെന്ന് നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനം
Malayalam News live updates:ചങ്ങരോത്ത് പഞ്ചായത്തിലെ യുഡിഎഫ് ശുദ്ധികലശം; എസ്‍ സി, എസ്‍ റ്റി വകുപ്പ് പ്രകാരം 10 പേർക്കെതിരെ കേസെടുത്തു
കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ യുഡിഎഫ് ശുദ്ധികലശം നടത്തിയ സംഭവത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റെ നൽകിയ പരാതിയിൽ കേസെടുത്തു.
Malayalam News live updates:ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി,പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
കാസർകോട് നഗരത്തിൽ വച്ച് പട്ടാപ്പകൽ യുവാവിനെ തട്ടികൊണ്ടുപോയി. മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ട് പോയവരെ പിന്നീട് കർണാടകയിലെ ഹാസനിയിൽ പിടികൂടി. ഹനീഫയെ പൊലീസ് പ്രതികളിൽ നിന്ന് മോചിപ്പിച്ചു.
Malayalam News live updates:ലൈംഗികാതിക്രമ കേസ്; മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി
ലൈംഗികാതിക്രമക്കേസില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി. ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പരാതിക്കാരി സുപ്രീംകോടതിയില്‍ സമീപിച്ചു
Malayalam News live updates:മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേഷൻ അതോറിറ്റിയുടെ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകി.ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ഹര്‍ജിയിലെ വാദം.
Malayalam News live updates:പുതിയ തൊഴിലുറപ്പ് ബില്ലിൽ ലോക്സഭയിൽ ചർച്ച; വികസിത ഭാരതത്തിനുള്ള ബില്ലെന്ന് സർക്കാർ, രാത്രി 10 മണിവരെ ചർച്ച തുടരും
പുതിയ തൊഴിലുറപ്പ് ബില്ലായ വിബി ജി റാംജി ബിൽ ലോക്സഭയിൽ പരിഗണിക്കുന്നു. രാത്രി 10 മണിവരെ ബില്ലിൽ ചർച്ച നടത്തും.
Malayalam News live updates:'ആര്‍ജെഡി സ്ഥാനാര്‍ത്ഥികളുടെ കാലുവാരി'; ഇടതു മുന്നണിയിൽ നിന്ന് കാര്യമായ സഹായം ആര്‍ജെഡിക്ക് കിട്ടിയില്ലെന്ന് എംവി ശ്രേയാംസ്‍കുമാര്‍
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ നിന്ന് കാര്യമായസഹായം ആര്‍ജെഡിക്ക് കിട്ടിയില്ലെന്ന് എം വി ശ്രേയാംസ്കുമാർ. കോഴിക്കോട് കോർപ്പറേഷനിൽ അടക്കം ആര്‍ജെഡി സ്ഥാനാർഥികളെ കാലുവാരിയാതായി പരാതികളുണ്ടെന്നും എംവി ശ്രേയാംസ്‍കുമാര്‍ ആരോപിച്ചു
Malayalam News live updates:വധശ്രമ കേസിൽ നിയുക്ത ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്; സിപിഎം കൗൺസിലറെ വധിക്കാൻ ശ്രമിച്ചെന്ന് കേസ്
വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ് തടവ് ശിക്ഷ.
Malayalam News live updates:യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ
ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള IX 530 വിമാനം വൈകിയത് മണിക്കൂറുകള്‍. രാവിലെ 06.05ന് പുറപ്പെടേണ്ട വിമാനവും പകരം ഏർപ്പാടാക്കിയ വിമാനവും മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല.
Malayalam News live updates:ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ റിമാന്‍ഡിൽ, പ്രവാസി വ്യവസായിയുടെ മൊഴിയെടുത്ത് എസ്ഐടി
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡിൽ. 14 ദിവസത്തേക്കാണ് ശ്രീകുമാറിനെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ദ്വാരാകല ശിൽപ്പ കേസിലാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്
Malayalam News live updates:നടിയെ ആക്രമിച്ച കേസ് - അധിക്ഷേപിച്ചെന്ന് അതിജീവിതയുടെ പരാതി; പ്രതി മാർട്ടിനെതിരെ ഉടൻ കേസെടുക്കും
അതിജീവിതയെ അഭിമാനിക്കും വിധമുള്ള പ്രതി മാർട്ടിന്റെ വീഡിയോ സന്ദേശത്തിൽ നൽകിയ പരാതിയിലാണ് കേസെടുക്കുക.
Malayalam News live updates:സ്ഥാനാർത്ഥികളുടെ മരണം; മാറ്റിവെച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന്, വോട്ടെണ്ണൽ ജനുവരി 13ന്
തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന് നടക്കും. ജനുവരി 13നാണ് വോട്ടെണ്ണൽ.മൂന്ന് വാർഡുകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.
Malayalam News live updates:93ാമത് ശിവഗിരി തീർത്ഥാടനം - ചിറയിൻകീഴ്, വർക്കല താലൂക്ക് പരിധികളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 31 ന് അവധി; പൊതുപരീക്ഷകൾക്ക് ബാധകമല്ല
93-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
Malayalam News live updates:കേരളയിലും മുട്ടുമടക്കി സർക്കാർ; കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റി
കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ്. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റം. വി സി നിയമനത്തിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയതിന് പിന്നാലെയാണ് കേരളയിലും സമവായം
Malayalam News live updates:നടിയെ ആക്രമിച്ച കേസ്; അപ്പീലിനായുള്ള തുടര്‍ നടപടികള്‍ ഉടൻ പൂര്‍ത്തിയാക്കാൻ സര്‍ക്കാര്‍, ക്രിസ്മസ് അവധിക്കുശേഷം അപ്പീൽ നൽകും
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിയ്ക്കെതിരെ ക്രിസ്മസ് അവധിക്കുശേഷം സര്‍ക്കാര്‍ അപ്പീൽ നൽകും. അതിനുള്ളിൽ നടപടികള്‍ പൂര്‍ത്തിയാക്കും.
Malayalam News live updates:3 ദിവസത്തെ ആശങ്കകൾക്ക് അവസാനം, കാൽപ്പാടുകൾ പരിശോധിച്ച് ഉറപ്പു വരുത്തി വനംവകുപ്പ്; കണിയാമ്പറ്റയിലെ കടുവ കാട് കയറി
വയനാട് വൈല്‍ഡ് ലൈവിലെ 112 എന്ന അഞ്ച് വയസ്സുള്ള ആണ്‍കടുവയാണ് ഒരു പ്രദേശത്തെ ഒന്നാകെ മുള്‍മുനയില്‍ നിര്‍ത്തിയത്.
Malayalam News live updates:വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം
പത്തനംതിട്ട കോന്നിയിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരൻ മരിച്ചു.കലഞ്ഞൂര്‍ സ്വദേശി സുബീഷാണ് ഷോക്കേറ്റ് മരിച്ചത്
Malayalam News live updates:വീടൊഴിയാൻ സമ്മർദം; തൃശ്ശൂരിൽ 64കാരൻ ആത്മഹത്യ ചെയ്തു
തൃശ്ശൂർ ചാലക്കുടിയില്‍ വീടൊഴിയാൻ സമ്മർദം ചെലുത്തിയതിനെ തുടർന്ന് 64കാരൻ ആത്മഹത്യ ചെയ്തു. വെട്ടുക്കടവിൽ എംകെഎം റോഡിലെ സോമസുന്ദര പണിക്കരാണ് മരിച്ചത്.
Malayalam News live updates:'പാട്ടിനെ പേടിക്കുന്ന പാർട്ടിയായോ സിപിഎം? പരാതി പാരഡിയേക്കാൾ വലിയ കോമഡി' - പി സി വിഷ്ണുനാഥ്
പരാതിയുമായി പോകുന്നത് പാരഡിയെക്കാൾ വലിയ കോമഡിയാണെന്നും പിസി വിഷ്ണുനാഥ് പരിഹാസരൂപേണ പറഞ്ഞു. സിപിഎമ്മിന്റെ സ്ഥിതി ദയനീയമെന്നും പിസി വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.