Suicide : കുട്ടികളിലെ ആത്മഹത്യ തടയാന്‍ പദ്ധതിയുമായി പൊലീസ്; വിദ്യാഭ്യാസ-ആരോഗ്യവകുപ്പുമായി സഹകരിച്ച് നടപ്പാകും

Published : May 08, 2022, 10:30 AM ISTUpdated : May 08, 2022, 11:46 AM IST
Suicide : കുട്ടികളിലെ ആത്മഹത്യ തടയാന്‍ പദ്ധതിയുമായി പൊലീസ്; വിദ്യാഭ്യാസ-ആരോഗ്യവകുപ്പുമായി സഹകരിച്ച് നടപ്പാകും

Synopsis

മൊബൈൽ ഉപയോഗവും ലഹരി ഉപയോഗവും കുട്ടികളിൽ മാനസിക സംഘർഷത്തിന് കാണമാകുന്നെന്നും പൊലീസിന്‍റെ പഠന റിപ്പോർട്ട് പറയുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ (Suicide) നിരക്ക് ഞെട്ടിക്കുന്നതെന്ന് ഡിജിപി. കഴിഞ്ഞ വർഷം 345 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. കുടുംബാഗങ്ങളുടെ നിയന്ത്രണം ഇഷ്ടപ്പെടാത്തതും, മാനസിക സംഘർഷവും, മയക്ക് മരുന്നിന്‍റെ ഉപയോഗവും കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് പൊലീസിന്‍റെ പഠന റിപ്പോർട്ട്. ആത്മഹത്യ നിരക്ക് കുറയ്ക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് 11 ഇന നിർദ്ദേശം ഡിജിപി നൽകി.

നമ്മുടെ കുട്ടികളുടെ മനകരുത്ത് ചോർന്നുപോകുന്നുണ്ടോ, സാഹചര്യങ്ങളെ നേരിടാനുള്ള മാനിക ആരോഗ്യം നഷ്ടപ്പെടുന്ന ഒരു തലമുറയായി മാറുന്നുണ്ടോ? ‍ സാക്ഷര കേരളത്തിലെ കുട്ടികളുടെ ആത്മഹത്യ നിരക്ക് കണ്ടാൽ ആരും ഞെട്ടിപോകും. ഇന്‍റലിജൻസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത് വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ഡിജിപി പറഞ്ഞു. 2019 ൽ സംസ്ഥാനത്ത് 230 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 2021 ആയപ്പോൾ അത് 345 ആയി.  കഴിഞ്ഞ വർ‍ഷം 27.8 ശതമാനം കുട്ടികളുടെയും ആത്മഹത്യക്ക് കാരണം മാനസിക സംഘർഷമാണ്. മൊബൈലിന്റേയും  ഇൻരർനെറ്റിന്റേയും ഉപയോഗം രക്ഷിതാക്കളുടെ നിയന്ത്രിക്കുന്നത്  ഇഷ്ടപ്പെടാതെ 13.9 ശതമാനം വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയും കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി ഉപയോഗം കുട്ടികളുടെ ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ടെന്ന കണ്ടെത്തൽ. 

എന്നാലിത് അംഗീകരിക്കാൻ രക്ഷിതാക്കൾക്ക് കഴിയുന്നില്ലെന്നും പൊലീസ് റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇതിനെല്ലാം പുറമെ കുടുംബ ബന്ധങ്ങളുടെ തകർച്ചയും പഠനവൈകല്യവും പ്രേമ പരാജയവും എല്ലാം കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ട്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് അടിയന്തര ഇടപെടൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്താനാണ് നിർദ്ദേശം. സ്കൂളുകളില്‍ കൗണ്‍സിലിംഗ് ആരംഭിക്കണം, രക്ഷിതാക്കൾക്ക് സാങ്കേതിക പരിജ്ഞാനം നൽകിയും പരീക്ഷാ പേടി മാറ്റാൻ പ്രത്യേക പരിപാടികൾ ആവിഷ്കരിച്ചും കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ കുട്ടികളെ ബാധിക്കാതിരിക്കാൻ നടപടി സ്വീകരിച്ചും ഈ അവസ്ഥയെ മറികടക്കണമെന്ന നിര്‍ദ്ദേശമാണ് പൊലീസ് മുന്നോട്ട് വയ്കുന്നത്. 

ആത്മഹത്യ കണക്ക്

2019 - 230
2020 - 311
2021 - 345

മാനസിക സംഘർഷം കാരണം

2019 - 30.9%
2020 - 25.7%
2021 - 27.8%

കുടുംബ പ്രശ്നങ്ങള്‍ കാരണം

2019 - 17.8
2020 - 25.1
2021 - 17.7

കുടുംബാംഗങ്ങളുടെ നിയന്ത്രണങ്ങള്‍ ഇഷ്ടാപെടാത്തത് മൂലം

2019 - 5.2
2020 - 9.3
2021 - 13.9

പ്രേമ പരാജയം  കാരണം

9 - 10

കുടുംബാഗങ്ങളും കുട്ടികളുമായുള്ള തർക്കം  കാരണം
8 - 16

പഠിക്കാനുള്ള പ്രശ്നനങ്ങള്‍  കാരണം
8 - 10.5

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ
'ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു, മകൾ കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട', പൂന്തുറയിലെ മരണത്തിൽ ആത്മഹത്യാകുറിപ്പ് പുറത്ത്