കുട്ടികള്‍ 'പോളിങ് ബൂത്തി'ലേക്ക്; പോളിയോ തുള്ളി മരുന്ന് വിതരണം ഇന്ന്

Published : Jan 31, 2021, 08:02 AM IST
കുട്ടികള്‍ 'പോളിങ് ബൂത്തി'ലേക്ക്; പോളിയോ തുള്ളി മരുന്ന് വിതരണം ഇന്ന്

Synopsis

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തില്‍ വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച്  രാവിലെ 8നാണ് തുടക്കമാവുക.  

തിരുവനന്തപുരം: കൊവിഡിനിടെ സംസ്ഥാനത്ത് 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം ഇന്ന്. ഇതിനായി സംസ്ഥാനത്താകെ 24,690 ബൂത്തുകള്‍ സജ്ജമായി. കൊവിഡ് പോസിറ്റീവായി ക്വാറന്റൈനിലായ കുട്ടികള്‍ക്ക് ക്വാറന്റൈന്‍ കാലാവധി കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കും. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തില്‍ വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച്  രാവിലെ 8നാണ് തുടക്കമാവുക. 24,49,222 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കും
 

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു