യുഡിഎഫിന്റെ 'ഐശ്വര്യ കേരള യാത്ര'ക്ക് ഇന്ന് കാസര്‍കോട് തുടക്കം

Published : Jan 31, 2021, 07:17 AM ISTUpdated : Jan 31, 2021, 07:40 AM IST
യുഡിഎഫിന്റെ 'ഐശ്വര്യ കേരള യാത്ര'ക്ക് ഇന്ന് കാസര്‍കോട് തുടക്കം

Synopsis

പ്രവര്‍ത്തകരേയും നേതാക്കളേയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കല്‍, സര്‍ക്കാരിനെതിരെ സംസ്ഥാനമുടനീളം പ്രചാരണം, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിടല്‍ എന്നിവ ലക്ഷ്യം വെച്ചാണ് യാത്ര.  

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസര്‍കോട് തുടക്കം. 'സംശുദ്ധം സദ്ഭരണം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യാത്ര. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകുന്നേരം നാല് മണിക്ക് ഉദ്ഘാടനം ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, എംഎം ഹസന്‍ തുടങ്ങിയവരും ജാഥയുടെ ഭാഗമാകും.

പ്രവര്‍ത്തകരേയും നേതാക്കളേയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കല്‍, സര്‍ക്കാരിനെതിരെ സംസ്ഥാനമുടനീളം പ്രചാരണം, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിടല്‍ എന്നിവ ലക്ഷ്യം വെച്ചാണ് യാത്ര. കുമ്പള നഗര മധ്യത്തിണ് ഉദ്ഘാടന വേദി. 

നാളെ വൈകിട്ട് 5ന് ചെര്‍ക്കളയിലാണ് യാത്രക്ക് ആദ്യ സ്വീകരണം. മറ്റന്നാള്‍ രാവിലെ പെരിയയിലും ഉച്ചക്ക് കാഞ്ഞങ്ങാട്ടും, തൃക്കരിപ്പൂരും എത്തുന്ന ജാഥ വൈകിട്ടോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. 
 

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും