ജോ ജോസഫിന്‍റെ അപരന്‍, പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം, അപരന്‍ സിപിഎം സംസ്ക്കാരമെന്ന് കോണ്‍ഗ്രസ്

Published : May 12, 2022, 08:25 PM IST
ജോ ജോസഫിന്‍റെ  അപരന്‍, പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം, അപരന്‍ സിപിഎം സംസ്ക്കാരമെന്ന് കോണ്‍ഗ്രസ്

Synopsis

ചങ്ങനാശേരിക്കാരന്‍ ജോമോനെ പത്രികാ സമര്‍പ്പണത്തിന്‍റെ അവസാന മണിക്കൂറില്‍ തൃക്കാക്കരയിലിറക്കിയത് കോണ്‍ഗ്രസാണെന്നാണ് ഇടതുമുന്നണി വിമര്‍ശനം. 

കൊച്ചി: ജോ ജോസഫിന്‍റെ അപരനെ ചൊല്ലി തൃക്കാക്കരയില്‍ (Thrikkakara By Election) രാഷ്ട്രീയ പോര്. പരാജയ ഭീതി പൂണ്ട കോണ്‍ഗ്രസാണ് അപരനെ ഇറക്കിയതെന്ന് ഇടതുമുന്നണി ആരോപിച്ചു. എന്നാല്‍ അപരനുമായി ഒരു ബന്ധവുമില്ലെന്നും അപരനെ നിര്‍ത്തുന്നത് സിപിഎമ്മിന്‍റെ പാരമ്പര്യമാണെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു. ജോ ജോസഫിന്‍റെ പേരിനോട് സാദൃശ്യമുളള ജോമോന്‍ ജോസഫിന്‍റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയാണ് ഈ തര്‍ക്കം.

ചങ്ങനാശേരിക്കാരന്‍ ജോമോനെ പത്രികാ സമര്‍പ്പണത്തിന്‍റെ അവസാന മണിക്കൂറില്‍ തൃക്കാക്കരയിലിറക്കിയത് കോണ്‍ഗ്രസാണെന്നാണ് ഇടതുമുന്നണി വിമര്‍ശനം. ജോമോന്‍ ജോസഫിന്‍റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവയ്ക്കാന്‍ സിപിഎം നേതാക്കള്‍ നുണ പറയുകയാണെന്നാണ് കോണ്‍ഗ്രസ് മറുപടി.

സുധീരനും രാഹു ല്‍ഗാന്ധിക്കുമെതിരെ അപരനെ നിര്‍ത്തിയവരാണ് സിപിഎമ്മെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അപരന്‍ ജോമോനും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് റെക്കോര്‍ഡിനായി പത്രിക നല്‍കിയ പദ്മരാജന്‍റെയടക്കം പത്തു പേരുടെ പത്രികകള്‍ തളളിയതോടെ ഇനി തൃക്കാക്കര മല്‍സരത്തിന് അവശേഷിക്കുന്നത് എട്ടു സ്ഥാനാര്‍ഥികളാണ്‍. പതിനാറാം തിയതി പത്രിക പിന്‍വലിക്കാനുളള സമയ പരിധി തീരുന്നതോടെ അന്തിമ മല്‍സരചിത്രം തെളിയും.

PREV
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ