രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതകം അവസാനിപ്പിക്കണമെന്ന് കാന്തപുരം

Published : Jan 11, 2021, 05:35 PM IST
രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതകം അവസാനിപ്പിക്കണമെന്ന് കാന്തപുരം

Synopsis

ഔഫ് വധക്കേസില്‍ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.  കാന്തപുരം കാഞ്ഞങ്ങാട്ടെ ഔഫിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കാസര്‍കോട്: രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതകം അവസാനിപ്പിക്കണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. കൊലയാളികളെ പാര്‍ട്ടികള്‍ സംരക്ഷിക്കുന്നതുകൊണ്ടാണ് കൊലപാതകം ആവര്‍ത്തിക്കുന്നതെന്നും ഔഫ് വധക്കേസില്‍ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.  കാന്തപുരം കാഞ്ഞങ്ങാട്ടെ ഔഫിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും കാന്തപുരം വിഭാഗം പ്രവര്‍ത്തകനുമായി ഔഫ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.  
 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്