ഇനി പെൻഷൻ വേണ്ട, പൊന്നമ്മ മടങ്ങി; പെൻഷൻ മുടങ്ങിയപ്പോള്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച 90കാരി

Published : Mar 31, 2024, 06:43 PM ISTUpdated : Mar 31, 2024, 06:45 PM IST
ഇനി പെൻഷൻ വേണ്ട, പൊന്നമ്മ മടങ്ങി; പെൻഷൻ മുടങ്ങിയപ്പോള്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച 90കാരി

Synopsis

അഞ്ച് മാസമായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മരുന്നും വീട്ടുസാധനങ്ങളും വാങ്ങാൻ പണമില്ലാതായതോടെ പൊന്നമ്മ വ്യത്യസ്തമായ സമരം ചെയ്തത്. റോഡിലിറങ്ങി കസേരയിട്ട് ഒരു മണിക്കൂറോളം സമരം ചെയ്യുകയായിരുന്നു

ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഇടുക്കി വണ്ടിപ്പെരിയാറിൽ റോഡിൽ കസേരയിട്ട് പ്രതിഷേധിച്ച  90കാരി പൊന്നമ്മ മരിച്ചു.  വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. 

ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു അഞ്ച് മാസമായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മരുന്നും വീട്ടുസാധനങ്ങളും വാങ്ങാൻ പണമില്ലാതായതോടെ പൊന്നമ്മ വ്യത്യസ്തമായ സമരം ചെയ്തത്. റോഡിലിറങ്ങി കസേരയിട്ട് ഒരു മണിക്കൂറോളം സമരം ചെയ്യുകയായിരുന്നു. പൊലീസെത്തിയാണ് പിന്നീട് ഇവരെ അനുനയിപ്പിച്ച് റോഡില്‍ നിന്ന് മാറ്റിയത്. 

മസ്റ്ററിങ് പൂര്‍ത്തായാക്കാതിരുന്നതും ആനുകൂല്യങ്ങള്‍ കിട്ടുന്നതിന് തടസമായിരുന്നു. പൊന്നമ്മ നിത്യരോഗിയാണ്. ഇത്രയും അവശതയിലുള്ള ആളുടെ വീട്ടിലെത്തി മസ്റ്ററിങ് നടപടി പൂര്‍ത്തിയാക്കണമെന്നും അന്ന് ആവശ്യമുയര്‍ന്നിരുന്നു.

പിന്നീട്മസ്റ്ററിംഗ് പൂർത്തിയാക്കിയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തത് പെൻഷൻ കിട്ടാൻ തടസ്സമായിരുന്നു. വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടർന്ന് ഒരു മാസത്തെ പെൻഷൻ കിട്ടി. രണ്ട് മാസത്തെ പെൻഷൻ കോൺഗ്രസും നൽകി. ആറ് മാസത്തെ പെൻഷൻ കിട്ടാൻ ബാക്കിയുണ്ടായിരുന്നു.

Also Read:- വയനാട്ടില്‍ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന; പേടിപ്പെടുത്തുന്ന വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത