
കൊച്ചി : കാസർകോട്ടെ റിയാസ് മൗലവി കൊലപാതകക്കേസിൽ കോടതിയിൽ നിന്നുണ്ടായ വിധി അസാധാരണങ്ങളിൽ അസാധാരണമെന്ന് നിയമമന്ത്രി പി രാജീവ്. എന്തുകൊണ്ട് പ്രതികൾ കുറ്റവിമുക്തനാക്കപ്പെട്ടുവെന്ന കോടതിയുടെ കണ്ടെത്തൽ അസാധാരണമാണ്. കേസിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടന്നു.പ്രതികളെ പെട്ടന്ന് പിടികൂടി. എന്നാൽ പ്രതിഭാഗം പോലും പറയാത്ത കാര്യങ്ങളാണ് കോടതി വിധിയിലുളളത്. ഈ കോടതി വിധി അപൂർവങ്ങളിൽ അപൂർവമല്ലെന്ന് വേണമെങ്കിൽ പറയാം. എന്നാലും കുറ്റവിമുക്തരാക്കപ്പെടുക എന്നത് അംഗീകരിക്കാൻ സാധിക്കില്ല. വിചാരണയിൽ ഉൾപ്പെടെ പ്രതികളെ തുടർച്ചയായ ഏഴ് വർഷം ജയിലിൽ ഇടാൻ കഴിഞ്ഞത് ചെറിയ കാര്യമല്ലെന്നും നിയമമന്ത്രി ചൂണ്ടിക്കാട്ടി.
മലപ്പുറത്ത് പൊലീസ് പിടികൂടിയ സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ തീപ്പിടിത്തം
അതേ സമയം, കാസര്‍കോട് റിയാസ് മൗലവി വധക്കേസില്‍ പ്രതിപക്ഷം ആരോപണം കടുപ്പിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് വേളയിൽ വേഗത്തില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്. വേഗത്തില്‍ അപ്പീല്‍ നല്‍കാന്‍ എജിയെ ചുമതലപ്പെടുത്തി. റിയാസ് മൗലവി വധക്കേസ് അന്വേഷണം നിലവാരമില്ലാത്തതാണെന്നും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടന്നുമാണ് ഇന്നലെ വിധിന്യായത്തില്‍ കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കോടതി ചൂണ്ടിക്കാട്ടിയത്. എന്നാൽ പ്രതിഭാഗം പോലും നിരത്താത്ത വാദങ്ങളാണ് കോടതി ഉന്നയിച്ചതെന്നും വീഴ്ച വന്നിട്ടില്ലെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സാക്ഷികള്‍ കൂറുമാറിയതു കൊണ്ടാണ് പ്രതികളുടെ ആര്‍എസ്എസ് ബന്ധം തെളിയിക്കാന്‍ കഴിയാതിരുന്നത്. ഒന്നാം പ്രതിയുടെ വസ്തത്രവും ഒന്നാം പ്രതിയുടെ ഡിഎന്‍എയുമായി ഒത്തു നോക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.