തലനാരിഴ വ്യത്യാസത്തില്‍ വലിയൊരു ദുരന്തത്തില്‍ നിന്നാണ് കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടതെന്ന് വീഡിയോ കാണുമ്പോള്‍ വ്യക്തമാകും. റോഡിലേക്ക് ഇറങ്ങിയ കാട്ടാനയെ നാട്ടുകാര്‍ ബഹളം വച്ച് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് വിപരീതദിശയില്‍ നിന്ന് കാര്‍ വന്നത്.

കല്‍പറ്റ: വയനാട്ടിലെ കുറിച്ചിപ്പറ്റയിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന. പുല്‍പ്പള്ളി- മാനന്തവാടി റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ ആണിപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

തലനാരിഴ വ്യത്യാസത്തില്‍ വലിയൊരു ദുരന്തത്തില്‍ നിന്നാണ് കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടതെന്ന് വീഡിയോ കാണുമ്പോള്‍ വ്യക്തമാകും. റോഡിലേക്ക് ഇറങ്ങിയ കാട്ടാനയെ നാട്ടുകാര്‍ ബഹളം വച്ച് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് വിപരീതദിശയില്‍ നിന്ന് കാര്‍ വന്നത്.

റോഡില്‍ ആനയെ കണ്ടതോടെ കാര്‍ സൈഡാക്കുകയായിരുന്നു. എന്നാല്‍ ആന നേരെ കാറിനടുത്തേക്ക് പോയി. ഇതോടെ കണ്ടുനിന്നവരെല്ലാം നിമിഷങ്ങളോളം പരിഭ്രാന്തിയിലായി. കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായതിനാലും, ആനയുടെ വളരെ അടുത്തായതിനാലും ആന ആക്രമിച്ചാല്‍ രക്ഷപ്പെടാൻ യാതൊരു മാര്‍ഗവുമില്ലെന്നത് വ്യക്തമാണ്.

എന്നാല്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ തന്നെയാണ് കാര്‍ യാത്രികര്‍ക്ക് തുണയായതെന്ന് പറയാം. കാറിന് തൊട്ടടുത്തേക്ക് ആന പാഞ്ഞുചെന്നതോടെ കൂടി നിന്നവര്‍ കൂടുതല്‍ ശബ്ദമുണ്ടാക്കി ആനയെ വിരട്ടിയോടിക്കുകയായിരുന്നു. ഇതോടെയാണ് കാര്‍ യാത്രികര്‍ കുരുക്കില്‍ നിന്ന് രക്ഷപ്പെട്ടത്.

വീഡിയോ കാണാം:-

വാലും പൊക്കി കാറിന് മുമ്പിലേക്ക് കുതിച്ചെത്തി ആന, പിന്നാലെ നായ്ക്കൾ...

Also Read:- എടിഎമ്മില്‍ നിറയ്ക്കാനുള്ള അരക്കോടി കവര്‍ന്ന സംഘം മറ്റൊരു മോഷണം കൂടി അന്ന് നടത്തി?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo