ഗ‍ര്‍ഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ, നഴ്സ് രക്തം നൽകിയത് കേസ് ഷീറ്റ് നോക്കാതെ!

Published : Sep 30, 2023, 04:19 PM ISTUpdated : Sep 30, 2023, 04:23 PM IST
ഗ‍ര്‍ഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ, നഴ്സ് രക്തം നൽകിയത് കേസ് ഷീറ്റ് നോക്കാതെ!

Synopsis

കേസ് ഷീറ്റ് നോക്കാതെയാണ് നഴ്സ് ഗ‍ര്‍ഭിണിക്ക് രക്തം നല്‍കിയത്. ഡ്യൂട്ടി ഡോക്ടർക്കും വാർഡ് നഴ്സിനും ജാഗ്രതക്കുറവുണ്ടായി.

മലപ്പുറം : മലപ്പുറം പൊന്നാനിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ പൊന്നാനി സർക്കാർ മാതൃ ശിശു ആശുപത്രിയിലെ ഡോക്ടർക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തല്‍. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്സ് ഗ‍ര്‍ഭിണിക്ക് രക്തം നല്‍കിയത്. ഡ്യൂട്ടി ഡോക്ടർക്കും വാർഡ് നഴ്സിനും ജാഗ്രതക്കുറവുണ്ടായി. ഡോക്ടർക്കും നഴ്സുമാർക്കുമെതിരെ നടപടി ഉണ്ടായെക്കുമെന്നാണ് വിവരം. 

'മകൾക്ക് വിറയലുണ്ടായി, അത്യാഹിത വിഭാഗത്തിലാണിപ്പോൾ, കാണാൻ നടപടിയുണ്ടാകണം'; രക്തം മാറി നൽകിയ യുവതിയുടെ അമ്മ

പൊന്നാനി പാലപ്പെട്ടി സ്വദേശിയായ ഇരുപത്തിയാറുകാരി കഴിഞ്ഞ തിങ്കളാഴ്ചയാണ് മാതൃശിശു ആശുപത്രിയിൽ രക്തക്കുറവ് കാരണം ചികിത്സ തേടിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രക്തം നൽകിയിരുന്നു. പിന്നാലെ ഇന്നലെ വൈകുന്നേരം രക്തം നൽകിയപ്പോൾ വിറയൽ അനുഭവപ്പെട്ടത്തോടെ ഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടർ എത്തിയപ്പോഴാണ് രക്തം മാറി നൽകിയെന്ന കാര്യം മനസ്സിലായത്. ഒ-നെഗറ്റീവ് രക്തഗ്രൂപ്പിലുള്ള യുവതിക്ക്  ബി-പോസിറ്റീവ് രക്തമാണ് നൽകിയത്. യുവതിയെ ഉടൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. 

 

 

 


 

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും