Asianet News MalayalamAsianet News Malayalam

'മകൾക്ക് വിറയലുണ്ടായി, അത്യാഹിത വിഭാഗത്തിലാണിപ്പോൾ, കാണാൻ നടപടിയുണ്ടാകണം'; രക്തം മാറി നൽകിയ യുവതിയുടെ അമ്മ

ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും ഒരു കുപ്പി രക്തം കയറ്റി. വ്യാഴാഴ്ചയും രക്തം കയറ്റാൻ വന്നിരുന്നു. എന്നാൽ ഡോക്ടർ പറഞ്ഞിട്ടില്ലെന്നു ഞങ്ങൾ പറഞ്ഞിരുന്നു. എന്നിട്ടും ഭക്ഷണം കഴിച്ച ശേഷം രക്തം കയറ്റുകയായിരുന്നു. തുടർന്ന് മകൾക്ക് വിറയലുണ്ടായപ്പോൾ നേഴ്സ് വന്ന് പ്രാഥമിക ശുശ്രൂഷ നൽകിയെന്നും അമ്മ റുക്കിയ പറഞ്ഞു. 

mother Rukiya said that My daughter is now in the emergency room there is action to be taken to see  woman-received-wrong-blood-transfusion fvv
Author
First Published Sep 29, 2023, 5:11 PM IST

തൃശൂർ: മകൾക്ക് മൂന്നു ദിവസം തുടർച്ചയായി രക്തം കയറ്റിയെന്നും അതിനെ തുടർന്ന് വിറയലുണ്ടായെന്നും രക്തം മാറി നൽകിയ യുവതിയുടെ അമ്മ റുക്കിയ. പൊന്നാനി ആശുപത്രിയിലെ സലീം ഡോക്ടറെയാണ് മകളെ കാണിക്കുന്നത്. ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും ഒരു കുപ്പി രക്തം കയറ്റി. വ്യാഴാഴ്ചയും രക്തം കയറ്റാൻ വന്നിരുന്നു. എന്നാൽ ഡോക്ടർ പറഞ്ഞിട്ടില്ലെന്നു ഞങ്ങൾ പറഞ്ഞു. എന്നിട്ടും ഭക്ഷണം കഴിച്ച ശേഷം രക്തം കയറ്റുകയായിരുന്നു. തുടർന്ന് മകൾക്ക് വിറയലുണ്ടായപ്പോൾ നേഴ്സ് വന്ന് പ്രാഥമിക ശുശ്രൂഷ നൽകിയെന്നും അമ്മ റുക്കിയ പറഞ്ഞു. 

മകൾക്ക് വിറയലുണ്ടായതിനെ തുടർന്ന് ഡോക്ടർ വന്നു. ബ്ലഡ് കയറ്റാൻ പറഞ്ഞിട്ടില്ലെന്നു ഡോക്ടറും പറഞ്ഞു. തുട‍ര്‍ന്നാണ് ആരോഗ്യനില വഷളായത്. നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിലാണ് മകളുള്ളത്. ഞങ്ങളെ കാണാൻ അനുവദിച്ചിട്ടില്ല. അതിനുള്ള നടപടി എടുക്കണം. 8 മാസം ഗർഭിണിയാണ് മകളെന്നും റുക്കിയ പറഞ്ഞു. 

​ഗർഭിണിക്ക് രക്തം മാറി നൽകി; സംഭവം പൊന്നാനി മാതൃശിശു ആശുപത്രിയിൽ 

മലപ്പുറം ജില്ലയിലെ പൊന്നാനി മാതൃശിശു ആശുപത്രിയിലാണ് ​ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയത്. ഒ നെ​ഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നൽകിയത്. യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് തൃശൂ‍‍ര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, സംഭവത്തിൽ തൃശൂർ ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്. 

കനത്ത മഴ: കുട്ടനാട് 3 മൊബൈല്‍ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളും വാട്ടര്‍ ആംബുലന്‍സും സജ്ജമാക്കി: മന്ത്രി വീണ ജോർജ്

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios