
ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിലെ കാറപകടം മദ്യലഹരിയിലെന്ന് പൊലീസ്. കാറിലുണ്ടായിരുന്ന രണ്ടുപേരും മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പൂച്ചാക്കൽ സ്വദേശി മനോജ്, ഇതരസംസ്ഥാന തൊഴിലാളിയായ ആനന്ദ് മുഡോയി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇരുവര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിടിച്ച് പരിക്കേറ്റതില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ശ്രീനാരായണ ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർത്ഥിയായ അനഘയുടെ നിലയാണ് ഗുരുതമായി തുടരുന്നത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അനഘയ്ക്കൊപ്പം കാറിടിച്ച് പരിക്കേറ്റ സഖി, ചന്ദന, അർച്ചന എന്നീ കുട്ടികളുടെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. ഇവരെ കളമശേരി മെഡിക്കൽ കോളേജിലേക്കി മാറ്റിയിട്ടുണ്ട്. ബൈക്കിൽ സഞ്ചരിക്കവെ ഇടിയേറ്റ പൂച്ചാക്കൽ സ്വദേശി അനീഷിന്‍റെയും മകന്‍റെയും നില തൃപ്തികരമാണ്.
ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂന്നിടങ്ങളിലായി ഓരേ കാറിടച്ച് ആറ് പേർക്ക് പരിക്കേറ്റത്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വകം സ്കൂളിലെ വിദ്യാർഥിനികളായ അനഘ, ചന്ദന, അർച്ചന, സാഗി എന്നിവരെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. ഒരു കുട്ടി തോട്ടിലേക്കും മറ്റ് രണ്ട് പേർ സമീപത്തെ പറമ്പിലേക്കും തെറിച്ചുവീണു. സൈക്കിളിൽ വരുമ്പോഴാണ് നാലാമത്തെ കുട്ടിയെ ഇടിച്ചത്.
വിദ്യാർഥിനികളെ ഇടിക്കും മുൻപ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച പൂച്ചാക്കൽ സ്വദേശി അനീഷിനെയും നാലു വയസുള്ള മകനെയും കാർ തട്ടിയിരുന്നു. അമിതവേഗതയിലെത്തിയ കാർ മരത്തിലിടിച്ചാണ് നിന്നത്.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam