ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് വേണ്ടി പൂവക്കയ്ക്ക് കാൻസറിനെ തോൽപിച്ചേ മതിയാകൂ; സുമനസുകൾ കനിയുമോ?

Published : May 09, 2020, 02:06 PM ISTUpdated : May 09, 2020, 03:11 PM IST
ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് വേണ്ടി പൂവക്കയ്ക്ക് കാൻസറിനെ തോൽപിച്ചേ മതിയാകൂ; സുമനസുകൾ കനിയുമോ?

Synopsis

തുടർന്ന് ഏഴ് മാസം ​ഗർഭിണിയായിരിക്കെ നടത്തിയ സ്കാനിം​ഗിലാണ് കാൻസർ കണ്ടെത്തിയത്. കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയിലൂടെ ഏഴാം മാസത്തിൽ തന്നെ പുറത്തെടുത്തു.

ചെന്നൈ: ശരീരത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന കാൻസറിനേക്കാൾ പൂവക്ക എന്ന യുവതിയെ നോവിക്കുന്നത് ഒൻപത് മാസം പ്രായമുളള മകന്റെ മുഖമാണ്. രണ്ട് വർഷക്കാലം ദുബായിൽ ഒരു കമ്പനിയിൽ ജോലി നോക്കിയിരുന്ന പൂവക്ക 2018 ലാണ് വിവാഹിതയാകുന്നത്. ​കർണാടക കൂർ​ഗ് സ്വദേശിനിയായ പൂവക്കയ്ക്ക് കാൻസറാണെന്ന് തിരിച്ചറിയുന്നത് ​ഗർഭിണിയായിരിക്കുന്ന സമയത്താണ്.

തുടർന്ന് ഏഴ് മാസം ​ഗർഭിണിയായിരിക്കെ നടത്തിയ സ്കാനിം​ഗിലാണ് കാൻസർ കണ്ടെത്തിയത്. കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയിലൂടെ ഏഴാം മാസത്തിൽ തന്നെ പുറത്തെടുത്തു. തുടർന്ന് കാൻസറിന് ചികിത്സ തേടി. നിലവിൽ തമിഴ്നാട് വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലാണ് ചികിത്സ നടക്കുന്നത്. ഇതിനോടകം തലച്ചോറിൽ ഉൾപ്പെടെ രണ്ട് ശസ്ത്രക്രിയകൾ നടത്തി. ഇത് കൂടാതെ കീമോയും റേഡിയേഷൻ തെറാപ്പിയും നടക്കുന്നുണ്ട്. ഇടവിട്ട് സ്കാനിം​ഗും നടത്തണം.

35 ലക്ഷത്തോളം രൂപയാണ് ഇതുവരെ ചികിത്സയ്ക്കായി ചെലവായത്. ഇനിയും പതിനഞ്ച് ലക്ഷം രൂപയെങ്കിലും വേണം പൂവക്കയ്ക്ക് ജീവിതത്തിലേക്ക് തിരികെയെത്താൻ. അതിന്  സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ‌. സുഹൃത്തുക്കളെല്ലാവരും ചേർന്ന് പൂവക്കയെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സഹായിക്കാൻ താൽപര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് പണം നൽകാവുന്നത്. ​​ഗൂ​ഗിൾ പേ വഴിയും പണം നൽകാം. നമ്പർ- 9591962182

Account Name: POOVAKKA K M
Account Number: 520101258544388
Account Type: SBA
IFSC Code: CORP0000201
Branch : VALNOOR
Branch Address : CORPORATION BANK, MAIN ROAD, KUSHALNA GAR, VALNOOR, SOMWARPET, 571234


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

916 മുദ്രപതിപ്പിച്ച വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിയത് ലക്ഷങ്ങള്‍; അറസ്റ്റ് ചെയ്ത യുവാവിന്‍റെ പേരില്‍ സമാനമായ നിരവധി കേസുകള്‍
രണ്ട് കുട്ടികളുടെ അമ്മ,സേവാ ഭാരതിയുടെ സജീവ പ്രവര്‍ത്തക; ഭര്‍തൃവീട്ടില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി