പൂയംകുട്ടിയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷിക്കാൻ ശ്രമം തുടരുന്നു; രക്ഷാപ്രവർത്തിനിടെ നാട്ടുകാരുടെ പ്രതിഷേധം

By Web TeamFirst Published Jul 1, 2020, 10:54 AM IST
Highlights

പൂയംകുട്ടിയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. വനാതിർത്തിയോട് ചേർന്ന സ്ഥലങ്ങളിൽ അടിയന്തരമായി ഫെൻസിംഗ് നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.

പൂയംകുട്ടി: എറണാകുളത്ത് പൂയംകുട്ടി വനമേഖലയോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിനിടെ പ്രതിഷേധവുമായി നാട്ടുകാർ. ആനയെ രക്ഷപ്പെടുത്താൻ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിലാണ് പ്രതിഷേധം. പൂയംകുട്ടിയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. വനാതിർത്തിയോട് ചേർന്ന സ്ഥലങ്ങളിൽ അടിയന്തരമായി ഫെൻസിംഗ് നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.

സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കിണറ്റില്‍ വെള്ളമുണ്ടെങ്കിലും കാട്ടാനയ്ക്ക് നില്‍ക്കാനും. തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് ശ്വസിക്കാനും സാധിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം രണ്ട് മണിക്കൂറില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.

click me!