
കൊച്ചി: എറണാകുളം—അങ്കമാലി അതിരൂപതിയിലെ കുർബാന തർക്കം വീണ്ടും സൂചിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. കുര്‍ബാനയോടു കാണിക്കുന്ന ഗുരുതരമായ അനാദരവ് കത്തോലിക്കാ വിശ്വാസവുമായി ചേര്‍ന്നു പോകുന്നതല്ലെന്ന് പറഞ്ഞ മാർപ്പാപ്പ ഇക്കാര്യത്തിൽ വൈദികർക്ക് അവരുടെ കടമ നിർവഹിക്കാനുണ്ടെന്നും ഓർമിപ്പിച്ചു. സഭയുടെ പൈതൃകം കാത്തുസൂക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് മേജർ ആർച്ച് ബിഷപ്പിനും സിനഡിനും മുന്നോട്ട് പോകാം.
Read More.... പ്രതികാര നടപടിയോ...? ജോയിന്റ് കൗൺസിൽ നേതാവ് ജയചന്ദ്രൻ കല്ലിങ്കലിന് ചാർജ് മെമ്മോ
സിറോ മലബാർ സഭാ തലവനായി ചമതലയേറ്റ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന് വത്തിക്കാനിൽ നൽകിയ ഔദ്യോഗിക സ്വീകരണത്തിലാണ് ഫ്രാൻസിസ് മാർപ്പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. സിറോ മലബാർ സഭയിലെ സ്ഥിരം സിനഡ് അംഗങ്ങളായ ബിഷപ്പുമാരും ഒപ്പമുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam