സ്വവര്‍ഗ ലൈംഗികത; ഫ്രാൻസിസ് മാര്‍പ്പാപ്പ പറഞ്ഞതായുള്ള വാര്‍ത്തകള്‍ തെറ്റെന്ന് കെസിബിസി

By Web TeamFirst Published Oct 22, 2020, 7:32 PM IST
Highlights

എല്‍ജിബിടി വ്യക്തിത്വങ്ങളും ദൈവത്തിന്‍റെ മക്കളാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

കൊച്ചി: സ്വവര്‍ഗ ലൈംഗികതയെക്കുറിച്ച് ഫ്രാൻസിസ് മാര്‍പ്പാപ്പ പറഞ്ഞതായുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റെന്ന് കെസിബിസി. സ്വവര്‍ഗ്ഗ ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുടുംബത്തിന് തുല്യമായ നിയമപരിരക്ഷ നല്‍കണമെന്ന് മാര്‍പ്പാപ്പ പറഞ്ഞിട്ടില്ലെന്നാണ് കെസിബിസിയുടെ വാദം. ഇത്തരക്കാരുടെ കൂടിത്താമസത്തെ വിവാഹമായി കത്തോലിക്കാ സഭ കരുതുന്നില്ലെന്നും കെസിബിസി പറഞ്ഞു. 

റോം ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച “ഫ്രാൻസെസ്കോ” എന്ന ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മാര്‍പ്പാപ്പ വിപ്ലവകരമായ നിലപാട് എടുത്തത്. സ്വവര്‍​ഗ ബന്ധങ്ങള്‍ അധാര്‍മികമെന്ന മുന്‍​ഗാമികളുടെ നിലപാട് തിരുത്തിയ മാര്‍പ്പാപ്പ സ്വവര്‍​ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്നും ആവശ്യപ്പെട്ടിരുന്നു.  സ്വവര്‍​ഗ പ്രണയികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ട്. എല്‍ജിബിടി വ്യക്തിത്വങ്ങളും ദൈവത്തിന്‍റെ മക്കളാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

click me!