സാമ്പത്തിക തട്ടിപ്പ് കേസ്; പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയലും മകളും അറസ്റ്റില്‍

By Web TeamFirst Published Aug 9, 2021, 10:54 PM IST
Highlights

സാമ്പത്തിക ക്രമക്കേടിലും ബെനാമി ഇടപാടിലുമണ് ഇ ഡി  അന്വേഷണം നടത്തുന്നത്. കേസിൽ  തോമസ് ഡാനീയെലിന്റെ ഭാര്യ പ്രഭ, മറ്റു രണ്ട് പെണ്മക്കൾ എന്നിവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

കൊച്ചി: 1600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയലിനെയും  കമ്പനി സി ഇ ഒ യും മകളുമായ റിനു മറിയത്തെയും എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തു. ഇന്ന് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമായിരുന്നു ഇരുവരുടെയും അറസ്റ്റ്. സാമ്പത്തിക ക്രമക്കേടിലും ബെനാമി ഇടപാടിലുമാണ് ഇ ഡി  അന്വേഷണം നടത്തുന്നത്.

കേസിൽ  തോമസ് ഡാനീയെലിന്റെ ഭാര്യ പ്രഭ, മറ്റു രണ്ട് പെണ്മക്കൾ എന്നിവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ നാളെ ഉച്ചയ്ക്ക് ശേഷം എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും. സംസ്ഥാനത്താകെ 1363 കേസുകൾ ആയിരുന്നു പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പൊലീസ് രജിസ്റ്ററ് ചെയ്തിരുന്നത്. നിക്ഷേപ തട്ടിപ്പിലൂടെ തട്ടിയ പണം രാജ്യത്തിന് പുറത്തും അകത്തുമായി  ബെനാമി നിക്ഷേപം ആയി പ്രതികൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. കേസിൽ സിബിഐയുടെ അന്വേഷണവും തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!