പോപ്പുലർ ഫ്രണ്ട്: 'പ്രഥമ ദൃഷ്ട്യാ റെയ്ഡിൽ കാര്യമുണ്ട്,രാജ്യത്തിന്‍റ പരമാധികാരത്തെ ചോദ്യം ചെയ്താൽ നടപടി '

By Web TeamFirst Published Sep 27, 2022, 4:06 PM IST
Highlights

അകത്തുനിന്നും പുറത്തുനിന്നും ഉള്ള ഏതു വെല്ലുവിളികളെയും നേരിടാൻ രാജ്യത്തിനും ജനങ്ങൾക്കും ബാധ്യതയുണ്ടെന്നും ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള
 

ആലപ്പുഴ:പോപ്പുലർ ഫ്രണ്ടിനെതിരായ റെയ്ഡുകളില്‍ പ്രഥമ ദൃഷ്ട്യാ കാര്യമുണ്ടെന്ന് കോടതികൾ പറയുന്നുവെന്ന് ഗോവ ഗവര്‍ണര്‍  അഡ്വ.പി.എസ് ശ്രീധരൻ പിള്ള .രാജ്യത്തിന്‍റെ   പരമാധികാരത്തെ ചോദ്യം ചെയ്താൽ നടപടിയുണ്ടാകും.അകത്തുനിന്നും പുറത്തുനിന്നും ഉള്ള ഏതു വെല്ലുവിളികളെയും നേരിടാൻ രാജ്യത്തിനും ജനങ്ങൾക്കും ബാധ്യതയുണ്ട്.ഗവർണർ സർക്കാർ ഏറ്റുമുട്ടലിനെ കുറിച്ച് പ്രതികരിക്കാനില്ല.ഭരണഘടന അനുശാസിക്കുന്ന മാർഗ്ഗങ്ങളിലൂടെ എല്ലാവരും പോകുന്നതാണ് ജനാധിപത്യത്തിന് നല്ലത്.ആര് ശരി ആര് തെറ്റ് എന്നുള്ള വിഷയത്തിലേക്ക് കടക്കുന്നിലലെന്നും  പി എസ് ശ്രീധരൻ പിള്ള പറഞ്ഞു

'ഒരു തീവ്രവാദ പ്രസ്ഥാനത്തെയും നിരോധിച്ചത് കൊണ്ട് ഇല്ലാതാക്കാനാകില്ല'; നിലപാട് വ്യക്തമാക്കി എം വി ഗോവിന്ദന്‍

ഒരു തീവ്രവാദ പ്രസ്ഥാനത്തെ നിരോധിച്ചത് കൊണ്ട് ഇല്ലാതാക്കാൻ ആവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രണ്ട് വര്‍ഗീയത ഏറ്റുമുട്ടുന്ന ഒരു രാജ്യത്ത് ഒന്നിനെ നിരോധിക്കാന്‍ പോയാല്‍ അതിന്‍റെ അനന്തര ഫലം വര്‍ഗീയ ശക്തിപ്പെടും എന്നതായിരിക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരം കാട്ടാക്കടയില്‍ സിഐടിയു ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദന്‍.

അതേസമയം, കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 309 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1404 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. 215 പേരെ. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 34 കേസുകള്‍. കണ്ണൂര്‍ സിറ്റിയില്‍ മാത്രം 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 

Also Read: ഹര്‍ത്താല്‍ അക്രമം: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 309 കേസുകള്‍; 1404 അറസ്റ്റ്; 834 പേര്‍ കരുതല്‍ തടങ്കലില്‍

click me!