Asianet News MalayalamAsianet News Malayalam

ഹര്‍ത്താല്‍ അക്രമം: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 309 കേസുകള്‍; 1404 അറസ്റ്റ്; 834 പേര്‍ കരുതല്‍ തടങ്കലില്‍

വിവിധ അക്രമങ്ങളില്‍ പ്രതികളായ 1404 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 34 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത്.

violence during popular front hartal police take 309 case and registered 1404 arrested
Author
First Published Sep 26, 2022, 10:22 PM IST

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 309 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1404 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പൊലീസ് അറിയിച്ചു. 

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 34 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത്. 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കോട്ടയത്ത് 215 പേരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കണ്ണൂര്‍ സിറ്റിയില്‍ മാത്രം 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം, കണ്ണൂരിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ഇന്നും പൊലീസ് റെയ്ഡ് തുടരുകയാണ്. ഇന്നലെ തുറക്കാതിരുന്ന സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. മട്ടന്നൂർ, പാലോട്ടുപള്ളി, ചാവശ്ശേരി ഭാഗങ്ങളിലെ സ്ഥാപനങ്ങളിലായിരുന്നു ഇന്നത്തെ പരിശോധന. വെളളിയാഴ്ച്ചത്തെ ഹർത്താലിൽ അക്രമം ആസൂത്രണം ചെയ്തവരെ കണ്ടെത്തുകയാണ് പൊലീസിന്‍റെ ലക്ഷ്യം. 

Also Read:  'അബുദാബിയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് പിഎഫ്ഐ ഹവാല പണം ഒഴുക്കിയെന്ന് ഇഡി'; പിഎഫ്ഐ നേതാക്കളുടെ കസ്റ്റഡി നീട്ടി

ഹര്‍ത്താല്‍ അക്രമം: വിശദവിവരങ്ങള്‍ താഴെ

(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 25, 52, 151 
തിരുവനന്തപുരം റൂറല്‍  - 25, 141, 22
കൊല്ലം സിറ്റി - 27, 169, 13
കൊല്ലം റൂറല്‍ - 13, 108, 63
പത്തനംതിട്ട - 15, 126, 2
ആലപ്പുഴ - 15, 63, 71
കോട്ടയം - 28, 215, 77
ഇടുക്കി - 4, 16, 3
എറണാകുളം സിറ്റി - 6, 12, 16  
എറണാകുളം റൂറല്‍ - 17, 21, 22
തൃശൂര്‍ സിറ്റി - 10, 18, 14
തൃശൂര്‍ റൂറല്‍ - 9, 10, 10
പാലക്കാട് - 7, 46, 35
മലപ്പുറം -  34, 158, 128
കോഴിക്കോട് സിറ്റി - 18, 26, 21
കോഴിക്കോട് റൂറല്‍ - 8, 14, 23
വയനാട് - 5, 114, 19
കണ്ണൂര്‍ സിറ്റി  - 26, 33, 101
കണ്ണൂര്‍ റൂറല്‍ - 7, 10, 9
കാസര്‍ഗോഡ് - 10, 52, 34

Follow Us:
Download App:
  • android
  • ios