Subair Murder Case : സുബൈർ കൊലപാതകം; പിടിയിലായവരില്‍ പഴയ വെട്ടുകേസ് പ്രതികളും

Published : Apr 16, 2022, 04:57 PM ISTUpdated : Apr 16, 2022, 08:55 PM IST
Subair Murder Case : സുബൈർ കൊലപാതകം; പിടിയിലായവരില്‍ പഴയ വെട്ടുകേസ് പ്രതികളും

Synopsis

ഒരു വർഷം മുമ്പ് എസ്ഡിപിഐ പ്രവർത്തകനെ വെട്ടിയ കേസിലെ പ്രതികളായ സുദർശൻ, ശ്രീജിത്ത് എന്നിവരാണ് സുബൈർ കൊലക്കേസിൽ പിടിയിലായത്.

പാലക്കാട്: പാലക്കാട് കുത്തിയതോട് പോപുലർ ഫ്രണ്ട് (Popular Front) പ്രാദേശിക നേതാവ് സുബൈർ കൊല്ലപ്പെട്ട (Subair Murder) സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തവരിൽ പഴയ വെട്ടുകേസ് പ്രതികളും. ഒരു വർഷം മുമ്പ് എസ്ഡിപിഐ പ്രവർത്തകനെ വെട്ടിയ കേസിലെ പ്രതികളായ സുദർശനൻ, ശ്രീജിത്ത് എന്നിവരാണ് സുബൈർ കൊലക്കേസിൽ പിടിയിലായത്. സുബൈർ വധക്കേസിൽ നാല് പേരാണ് ഇപ്പോൾ പിടിയിലായത്. ജനീഷ്, ഷൈജു എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേർ. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.

തുടർ കൊലപാതകം നടന്നതിന് പിന്നാലെയാണ് നാല് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതായി പൊലീസ് വിവരം പുറത്തുവിട്ടത്. ‌ഒരു വർഷം മുൻപ് എസ്ഡിപിഐ പ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട നാല് പേരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ജനീഷ്, സുദർശനൻ, ശ്രീജിത്ത്, ഷൈജു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഈ കേസിൽ ഒരാൾ കൂടി പിടിയിലാകാനുള്ളത്. ഇവർ എവിടെ നിന്നാണ് പിടിയിലായതെന്ന് അറിയില്ല. കഞ്ചിക്കോട് വ്യവസായ മേഖലയിൽ നിന്നാണ് ഇവർ രക്ഷപ്പെട്ട കാർ കണ്ടെത്തിയത്. ഇവിടെ നിന്ന് വാളയാർ ദേശീയപാതയിലേക്കും അവിടെ നിന്ന് സംസ്ഥാനത്തിന് പുറത്തേക്കും കടക്കാൻ സാധിക്കും. അതോ വ്യവസായ മേഖലയിൽ നിന്ന് തന്നെയാണോ കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമല്ല.

Also Read: പാലക്കാട് ആര്‍എസ്എസ് നേതാവിന്‍റെ കൊലപാതകം; കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നത് 6 പേര്‍, കൂടുതൽ വിവരം പുറത്ത്

പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നതോടെ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രവർത്തകൻ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഏപ്രില്‍ 20 ന് വൈകീട്ട് ആറ് മണി വരെയാണ് നിരോധനാജ്ഞ. കൊലപാതകങ്ങളെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് ഉത്തരവ്. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ മണികണ്ഠനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം  പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല.

ഇന്ത്യന്‍ ആയുധ നിയമം സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്ഫോടക വസ്തു നിയമം 1884 ലെ സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഊഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്