ഇന്നും പവർകട്ടിന് സാധ്യത, തത്സമയ വിപണിയിൽ നിന്ന് ലഭിച്ചില്ലെങ്കിൽ ഇരുട്ടിലാകും

Published : Sep 30, 2026, 04:16 PM ISTUpdated : Sep 30, 2026, 04:50 PM IST
Bengaluru Power Cuts Spark Debate on Social Media

Synopsis

മധ്യപ്രദേശിൽ നിന്ന് 200 മെഗാവാട്ട് രാത്രി 9 മണിക്ക് ശേഷം മാത്രമായിരിക്കും ലഭിക്കുക. ദില്ലി, ഹരിയാന എന്നിവിടങ്ങളിൽ നിന്നായി 250 മെഗാവാട്ട് പീക്ക് സമയത്ത് ലഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പവർ കട്ടുണ്ടായേക്കും. 565 മെഗാവാട്ടിന്റെ കുറവ് വന്നതോടെ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. തത്സമയ വിപണിയിൽ നിന്ന് കിട്ടിയില്ലെങ്കിൽ നിയന്ത്രണമുണ്ടായേക്കുമെന്നാണ് പറയുന്നത്. മധ്യപ്രദേശിൽ നിന്ന് 200 മെഗാവാട്ട് രാത്രി 9 മണിക്ക് ശേഷം മാത്രമായിരിക്കും ലഭിക്കുക. ദില്ലി, ഹരിയാന എന്നിവിടങ്ങളിൽ നിന്നായി 250 മെഗാവാട്ട് പീക്ക് സമയത്ത് ലഭിക്കും.

ഉത്തർ പ്രദേശിൽ നിന്ന് 100 മെഗാവാട്ടും ഹരിയാനയിൽ നിന്ന് 100 മെഗാവാട്ട് വൈദ്യുതി കൂടി ഇന്ന് അധികമായി തരപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.

ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. 5000 മെഗാവാട്ട് വരെ ഓൾ ഇന്ത്യ ഡിമാൻഡ് കൂടാനും 5000 മെഗാവാട്ട് വരെ വിൻഡ് ജനറേഷൻ കുറയാനും സാധ്യത ഉണ്ട് എന്ന് ഗ്രിഡ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിൽ ഗ്രിഡ് ഫ്രീക്വൻസി ക്രമാതീതമായി കുറയുകയുണ്ടായി.

പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ, 30.09.2026-(ബുധനാഴ്ച) വൈകുന്നേരം 6.20 മുതൽ രാത്രി 11 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. എന്നാൽ പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി ലഭിക്കുന്ന മുറയ്ക്കു നിയന്ത്രണം ഒഴിവാക്കാനായേക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോട്ടയം പെരുവയിൽ നിർമ്മാണത്തിലിരുന്ന ചിപ്പ് നിർമ്മാണ ഫാക്ടറിക്ക് തീപിടിച്ചു, എസിയിൽ നിന്ന് തീപടർന്നതെന്ന് പ്രാഥമിക നിഗമനം
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി