കൊവിഡ് രോഗികളുടെ പോസ്റ്റൽ ബാലറ്റ് സിപിഎം പ്രവർത്തകൻ അനധികൃതമായി കൈപ്പറ്റിയെന്ന പരാതിയുമായി യുഡിഎഫ്

Published : Dec 11, 2020, 03:50 PM ISTUpdated : Dec 11, 2020, 03:57 PM IST
കൊവിഡ് രോഗികളുടെ പോസ്റ്റൽ ബാലറ്റ് സിപിഎം പ്രവർത്തകൻ അനധികൃതമായി കൈപ്പറ്റിയെന്ന പരാതിയുമായി യുഡിഎഫ്

Synopsis

കൊവിഡ് രോഗികൾക്ക് അനുവദിച്ച ഇരുപത് പോസ്റ്റ് ബാലറ്റുകളും കൈപ്പറ്റിയത് ഒരാളെണെന്നും ഇയാൾ സിപിഎം പ്രവർത്തകനാണെന്നും യുഡിഎഫ് ആരോപിച്ചു. 

പനമരം: കൊവിഡ് രോഗികൾക്ക് അനുവദിച്ച പോസ്റ്റല്‍ ബാലറ്റ് അനധികൃതമായി വാങ്ങിയെന്ന് പരാതി. വയനാട് പനമരം കൈതക്കലിലെ 20 പോസ്റ്റല്‍ ബാലറ്റുകള്‍ സിപിഎം പ്രവര്‍ത്തകന്‍ കൈപ്പറ്റിയെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത് എത്തി.

കൊവിഡ് രോഗികൾക്ക് അനുവദിച്ച ഇരുപത് പോസ്റ്റ് ബാലറ്റുകളും കൈപ്പറ്റിയത് ഒരാളെണെന്നും ഇയാൾ സിപിഎം പ്രവർത്തകനാണെന്നും യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ പനമരം പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ബാലറ്റുകള്‍ തിരിച്ചെത്തിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമാണ് യുഡിഎഫ് പ്രവർത്തകരുടെ ആവശ്യം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി
പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ