കൊവിഡ് രോഗികൾക്കുള്ള തപാൽ വോട്ട് ഇന്ന് ആരംഭിക്കും; പ്രത്യേക വോട്ടർ പട്ടികയിൽ 5351 പേർ

By Web TeamFirst Published Dec 2, 2020, 8:12 AM IST
Highlights

സ്പെഷ്യൽ പോളിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ നാല് പേരാണ് വോട്ട് രേഖപ്പെടുത്തുന്നത്.

തിരുവനന്തപുരം: കോവിഡ് രോഗികൾക്കുള്ള തപാൽ വോട്ട് ഇന്ന് ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങളിലേ ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലേക്കുള്ള തപാൽ വോട്ടെടുപ്പാണ് തുടങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി ഇതുവരെ 5351 പേരെയാണ് പ്രത്യേക വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളളത്. 

സ്പെഷ്യൽ പോളിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ നാല് പേരാണ് വോട്ട് രേഖപ്പെടുത്തുന്നത്. തപാൽ വോട്ടുമായി ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും വീടുകളിലും എത്തി ബാലറ്റ് പേപ്പർ  നൽകുന്നത്. ബാലറ്റ് പേപ്പറിൽ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്ക് നേരെ പേന ഉപയോഗിച്ച് ടിക്ക് മാർക്ക് ക്രോസ് മാർക്കോ ചെയ്ത് കവറിലിട്ട് ഒട്ടിച്ച് മടക്ക് നൽകണമെന്നാണ് നിർദ്ദേശം.   

click me!