'നാശം ഇവിടെ തുടങ്ങുന്നു, വർഗീയവാദിയെ പരാജയപ്പെടുത്തേണ്ടത് നല്ലവരായ ജനങ്ങൾ', കെഎം ഷാജിക്കെതിരെ പോസ്റ്റര്‍

Published : Mar 16, 2026, 05:01 PM IST
posters against km shaji in kasaragod assembly seat

Synopsis

കെ എം ഷാജിയ്ക്കെതിരെ കാസർകോട് മണ്ഡലത്തിൽ പോസ്റ്ററുകൾ. കെഎം ഷാജിയെ കാസർകോട് സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റര്‍. കാസർകോടിന്‍റെ നാശം ഇവിടെ തുടങ്ങുന്നു എന്നാണ് പോസ്റ്ററിൽ ഉള്ളത്

കാസർകോട്: കെ എം ഷാജിയ്ക്കെതിരെ കാസർകോട് മണ്ഡലത്തിൽ പോസ്റ്ററുകൾ. കെഎം ഷാജിയെ കാസർകോട് സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റര്‍. കാസർകോടിന്‍റെ നാശം ഇവിടെ തുടങ്ങുന്നു എന്നാണ് പോസ്റ്ററിൽ ഉള്ളത്. ഷാജിയെ, വർഗീയവാദിയെ പരാജയപ്പെടുത്തേണ്ടത് നല്ലവരായ ജനങ്ങളെന്നും പോസ്റ്ററിൽ പറയുന്നു. ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്നും കാസർകോട് ഉള്ളവർ സ്ഥാനാർത്ഥിയായാൽ മതിയെന്നും പോസ്റ്ററിലുണ്ട്.

മുസ്ലിം ലീഗുകാർ എന്ന പേരിലാണ് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നിലവിൽ എൻഎ നെല്ലിക്കുന്ന്‌ ആണ് കാസർകോട് എംഎ എ. കെഎം ഷാജി എത്തുകയാണെങ്കിൽ കാസർകോട് മണ്ഡലത്തിൽ പോരാട്ട ചിത്രം മാറും. ലീഗിന്‍റെ മണ്ഡലം ആണെങ്കിലും ഇത്തവണ മണ്ഡലം പിടിക്കാനാണ് എൽഡിഎഫ് ഇറങ്ങുന്നത്. ഇടതുമുന്നണി ഉദുമയിലും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും മഞ്ചേശ്വരത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കാസർകോട് മണ്ഡലത്തിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചാലക്കുടിയിൽ അപ്രതീക്ഷിത നീക്കം; കോൺഗ്രസ് കൗൺസിലർ ഇടത് സ്ഥാനാർത്ഥി, ബിജു കൗൺസിലർ സ്ഥാനവും പാർട്ടി അംഗത്വം രാജിവയ്ക്കും
അങ്കത്തിനൊരുങ്ങി കേരളം, ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി, നേമത്ത് രാജീവ് ചന്ദ്രശേഖർ മത്സരിക്കും