അങ്കത്തിനൊരുങ്ങി കേരളം, ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി, നേമത്ത് രാജീവ് ചന്ദ്രശേഖർ മത്സരിക്കും

Published : Mar 16, 2026, 04:34 PM ISTUpdated : Mar 16, 2026, 04:41 PM IST
bjp

Synopsis

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും.

തിരുവനന്തപുരം: കേരളം അങ്കത്തിനൊരുങ്ങുന്നു. ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, ബേപ്പൂരിൽ കെ പി പ്രകാശ് ബാബു, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരൻ, തൃശൂരിൽ പത്മജ, ഒറ്റപ്പാലത്ത് മേജർ രവി എന്നിവരും മത്സരിക്കും. ബാക്കി സീറ്റുകളിലെ സ്ഥാനാർഥികളെ നാളെയും മറ്റന്നാളുമായി പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. കേരളത്തിൽ മൂന്നാം തുടർ ഭരണം എൽ ഡി എഫ് ലക്ഷ്യമിടുമ്പോൾ അധികാര വഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്.

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക

1. മഞ്ചേശ്വരം - കെ സുരേന്ദ്രൻ

2. ഉദുമ -മനുലാൽ മേലോത്ത്

3. കാഞ്ഞങ്ങാട് – ബൽരാജ് എം

4. പയ്യന്നൂർ – എ പി ഗംഗാധരൻ

5. അഴീക്കോട് – കെ കെ വിനോദ് കുമാർ

6. കണ്ണൂർ – സി രഘുനാഥ്

7. മാനന്തവാടി - പി ശ്യാം രാജ്

8. സുൽത്താൻബത്തേരി- കവിത എ എസ്

9. വടകര – അഡ്വ. കെ ദിലീപ്

10. കുറ്റ്യാടി – രാമദാസ് മണലേരി

11. നാദാപുരം – സി പി വിപിൻ ചന്ദ്രൻ

12. കൊയിലാണ്ടി - സി ആർ പ്രഫുൽ കൃഷ്ണൻ

13. പേരാമ്പ്ര – എം മോഹനൻ മാസ്റ്റർ

14. ബാലുശ്ശേരി - സി പി സതീശൻ

15. എലത്തൂർ – ടി ദേവദാസ്

16. കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്

17. കോഴിക്കോട് സൗത്ത് – ടി റനീഷ്

18. ബേപ്പൂർ – അഡ്വ. കെ പി പ്രകാശ് ബാബു

19. കുന്നമംഗലം – വി കെ സജീവൻ

20. ഷൊർണൂർ – സങ്കു ടി ദാസ്

21. ഒറ്റപ്പാലം – മേജർ രവി

22. മലമ്പുഴ – സി കൃഷ്ണകുമാർ

23. പാലക്കാട് - ശോഭാ സുരേന്ദ്രൻ

24. ചേലക്കര – കെ ബാലകൃഷ്ണൻ

25. മണലൂർ – അഡ്വ. കെ കെ അനീഷ് കുമാർ

26. തൃശൂർ – പത്മജ വേണുഗോപാൽ

27. ഇരിഞ്ഞാലക്കുട –സന്തോഷ് ചെറക്കുളം

28. ദേവികുളം - എസ്. രാജേന്ദ്രൻ

29. പാലാ - ഷോൺ ജോർജ്

30. വൈക്കം- കെ അജിത്ത്

31. കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ

32. പൂഞ്ഞാർ – പി സി ജോർജ്ജ്

33. അമ്പലപ്പുഴ -അരുൺ അനിരുദ്ധൻ

34. ഹരിപ്പാട് - സന്ദീപ് വാചസ്പതി

35. ചെങ്ങന്നൂർ – എം വി ഗോപകുമാർ

36. തിരുവല്ല - അനൂപ് ആൻ്റണി ജോസഫ്

37. കരുനാഗപ്പള്ളി –വി എസ് ജിതിൻ ദേവ്

38. കുന്നത്തൂർ - രാജി പ്രസാദ്

39. കൊട്ടാരക്കര – ആർ രശ്മി

40. ചാത്തന്നൂർ – ബി ബി ഗോപകുമാർ

41. ആറ്റിങ്ങൽ - അഡ്വ. പി സുധീർ

42. നെടുമങ്ങാട് - യുവരാജ് ഗോകുൽ

43. കഴക്കൂട്ടം – വി മുരളീധരൻ

44. വട്ടിയൂർക്കാവ് – ആർശ്രീലേഖ

45. നേമം - രാജീവ് ചന്ദ്രശേഖർ

46. ​​പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാർ

47. കാട്ടാക്കട – പി കെ കൃഷ്ണദാസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രിയദർശിനി സൗജന്യയാത്രക്കെതിരെ വ്യാജപ്രചരണം, ഗതാ​ഗത മന്ത്രിയുടെ ഓഫീസ് പരാതി നൽകി
സിഎംഎഫ്ആർഐ കണക്ക് പുറത്ത്; ഏറ്റവും കൂടുതൽ ഗോവയിൽ, കേരളം രണ്ടാമത്; 2024-25 വർഷത്തിൽ സംസ്ഥാനത്തെ കടലോരത്ത് അടിഞ്ഞത് 13 കടൽ സസ്തനികൾ