
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. വൈകുന്നേരം 6.30 മുതൽ രാത്രി 11 മണി വരെ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി നിയന്ത്രണം വന്നേക്കുമെന്നാണ് കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നത്. ഇടുക്കി, കൂടംകുളം നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവ് വന്ന സാഹചര്യത്തിലാണ് നടപടി. രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും അറിയിപ്പിലുണ്ട്.
ഇടുക്കി, കൂടംകുളം എന്നീ വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാർ മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ പെട്ടെന്നുണ്ടായിട്ടുള്ള കുറവ് കണക്കിലെടുത്ത് ഇന്ന് (06.10.2023) വൈകുന്നേരം 6:30 മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാൻ മാന്യ ഉപഭോക്താക്കളോട് അഭ്യർഥിക്കുന്നതായി കെഎസ്ഇബി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടാകുന്ന പക്ഷം ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം എർപ്പെടുത്തേണ്ടി വന്നേക്കാമെന്നും ഉപഭോക്താക്കളുടെ സഹകരിക്കണം അഭ്യർഥിക്കുന്നു എന്നും കെഎസ്ഇബി അറിയിക്കുന്നു.
12 വാട്ട് ലൈറ്റിന് പകരം 3255 വാട്ട്; മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടി, 10 ലക്ഷം പിഴ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam