
പാലക്കാട്: സംസ്ഥാന സർക്കാരിനും മന്ത്രിമാരുട ആഡംബരത്തിനുമെതിരെ വിമർശനവുമായി യൂത്ത് ലീഗ്. സംസ്ഥാനത്തുണ്ടായ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി സർക്കാരിന് കടുത്ത കളങ്കമുണ്ടാക്കിയെന്നക്കമുള്ള രൂക്ഷവിമർശനങ്ങളാണ് യൂത്ത് ലീഗ് അഴിച്ചുവിട്ടിരിക്കുന്നത്. സർക്കാരിന്റെ നിഷ്ക്രിയത്വം ജനങ്ങളെ കടുത്ത ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിയന്തരമായി ഇടപെട്ട് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം അതിശക്തമായ പ്രതിഷേധ പരിപാടികളുമായി തെരുവിലിറങ്ങുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് സർക്കാരിനെതിരെ യൂത്ത് ലീഗ് ആഞ്ഞടിച്ചത്.
അതോടൊപ്പം തന്നെ സ്വന്തം മുന്നണിയിലെ ജനപ്രതിനിധികൾക്കും നേതാക്കൾക്കും യൂത്ത് ലീഗ് ജാഗ്രതാ നിർദ്ദേശം നൽകി. തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജിയെ പരോക്ഷമായി ഉന്നമിട്ടായിരുന്നു യൂത്ത് ലീഗിന്റെ വിമർശനം. നേതാക്കളും ജനപ്രതിനിധികളും അനാവശ്യ വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. മന്ത്രിമാരും ജനപ്രതിനിധികളും ജനങ്ങളോട് അനീതി കാണിക്കുകയോ വഴിവിട്ടു സഞ്ചരിക്കുകയോ ചെയ്താൽ അതിനെ തുറന്നെതിർക്കാനും തിരുത്തിക്കാനും യൂത്ത് ലീഗ് മുന്നിലുണ്ടാകുമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam