എത്ര വിശദീകരിച്ചിട്ടും ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ...? മന്ത്രി ഷാജിയുടെ വാദങ്ങൾ പൂർണമായി ശരിയല്ലെന്ന് നിയമങ്ങളും ചട്ടങ്ങളും

Published : Sep 27, 2026, 04:12 PM IST
Remark Against KM Shaji

Synopsis

സ്വകാര്യ കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന മന്ത്രി കെ.എം. ഷാജിയുടെ വാദങ്ങൾ നിയമവിരുദ്ധമാണെന്ന് റിപ്പോർട്ട്. സർക്കാർ ബോർഡും ദേശീയ പതാകയും സ്വകാര്യ വാഹനത്തിൽ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ടെന്ന് നിയമങ്ങളും ചട്ടങ്ങളും വ്യക്തമാക്കുന്നു.

കോഴിക്കോട്: സ്വകാര്യ കാർ വിവാദത്തിൽ തൻ്റെ ഭാഗത്ത് നിയമ പ്രശ്നങ്ങളില്ലെന്ന് മന്ത്രി കെ.എം. ഷാജി ആവർത്തിക്കുമ്പോഴും മന്ത്രിയുടെ വാദങ്ങൾ പൂർണമായും ശരിയല്ലെന്നാണ് നിയമങ്ങളും ചട്ടങ്ങളും വ്യക്തമാക്കുന്നത്. ദേശീയ പതാകയും സർക്കാർ ബോർഡും സ്വകാര്യ വാഹനത്തിൽ ഉപയോ​ഗിക്കണമെങ്കിൽ സർക്കാർ അനുമതി ആവശ്യമാണ്. സ്വകാര്യ വ്യക്തികളിൽ നിന്നുള്ള സമ്മാനങ്ങളോ സേവനങ്ങളോ സ്വീകരിക്കുന്നതിലും ധാർമികതക്കപ്പുറം സർക്കാർ ചട്ടങ്ങളും ചില നിയന്ത്രണങ്ങൾ വെക്കുന്നുണ്ട്.

വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റ ശേഷം ഏറ്റവുമധികം ചർച്ചയായ ആഡംബരക്കാർ വിവാദത്തിൽ ധാർമികതയ്ക്കപ്പുറം യാതൊരു പിഴവുമില്ലെന്ന് സ്ഥാപിക്കാനായിരുന്നു കെ എം ഷാജിയുടെ ശ്രമമെങ്കിലും കാര്യങ്ങൾ അങ്ങനെയല്ല എന്നാണ് നിലനിൽക്കുന്ന നിയമങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുന്നത്. സ്വകാര്യ കാർ ഉപയോഗിക്കണമെങ്കിൽ മന്ത്രിമാർ പൊതു ഭരണ വകുപ്പിൽ അപേക്ഷ നൽകുകയും മുഖ്യമന്ത്രി ഈ അപേക്ഷയിൽ തീരുമാനമെടുക്കുകയുമാണ് കീഴ് വഴക്കം.

മന്ത്രി ഷാജിയും കൂർഗ് സന്ദർശനത്തിനായി ഇത്തരത്തിൽ അപേക്ഷ നൽകുകയും അനുമതി നേടുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ദിവസത്തെക്കുള്ള അനുമതിയിൽ സ്വകാര്യ വാഹനം അതിലേറെ ദിവസങ്ങൾ ഉപയോഗിച്ചെന്ന് മാത്രമല്ല ഇതെല്ലാം കേവലം കീഴ്വഴക്കങ്ങളുടെ മാത്രം ഭാഗമെന്നും മന്ത്രി ഉപയോഗിക്കുന്ന ഏതു വാഹനമായാലും അതാണ് മന്ത്രി വാഹനം എന്നുമുള്ള ഷാജിയുടെ വാദം നിലനിൽക്കുന്ന നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധം എന്ന് തന്നെയാണ് വ്യക്തമാകുന്നത്. സർക്കാർ ബോർഡും ദേശീയ പതാകയും വച്ച് സ്വകാര്യ കാറിൽ യാത്ര ചെയ്യുന്നതിന് സർക്കാർ അനുമതി നിർബന്ധമെന്നാണ് 2005 ലെ സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ ആക്ട് ഉം 200 ലെ ഫ്ലാഗ് കോഡും വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ മന്ത്രിമാർക്കും ഇളവില്ല. മാത്രമല്ല, 1989-ലെ കേരള മോട്ടോർ വാഹന നിയമത്തിലെ 92 എ

വകുപ്പ് സ്വകാര്യ വാഹനങ്ങളിൽ അനുമതിയില്ലാതെ സർക്കാർ ബോർഡ് വെക്കുന്നത് വിലക്കുന്നുമുണ്ട്. ഇതോടൊപ്പം മന്ത്രിമാർക്കും പൊതുപ്രവർത്തകർക്കും ബാധകമായ പെരുമാറ്റ ചട്ടങ്ങളും സ്വകാര്യ വ്യക്തികളിൽ നിന്നുള്ള സമ്മാനങ്ങളോ സേവനങ്ങളോ സ്വീകരിക്കുന്നതിനും നിയന്ത്രണങ്ങൾ കൽപ്പിക്കുന്നു. ഈ യാഥാർത്ഥ്യം മുന്നിൽ നിൽക്കെയാണ് നിയമങ്ങളും ചട്ടങ്ങളും എല്ലാം തനിക്ക് അനുകൂലമെന്ന കെ എം ഷാജിയുടെ വാദം. കുടക് യാത്രയ്ക്കായി താൻ അനുമതി തേടിയത് സംസ്ഥാനം വിട്ട് പുറത്ത് പോകുന്ന സാഹചര്യത്തിലായിരുന്നെന്ന ഷാജിയുടെ വാദവും നിയമപരമായി നിലനിൽക്കുന്നതല്ല. ഒരു സംസ്ഥാനത്തെ രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനത്തിന് രാജ്യം എങ്ങും സഞ്ചരിക്കാം എന്നിരിക്കെ രണ്ടുദിവസത്തേക്കായി നേടിയ അനുമതിയെ കൂടി ദുർവ്യാഖ്യാനം ചെയ്യുന്ന നിലയിലായി മന്ത്രിയുടെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ചു; കാപ്പ പ്രകാരം നടുകടത്തിയിരുന്ന പ്രതി പിടിയിൽ
കേരള സര്‍ക്കാര്‍ വെബ് സൈറ്റിൽ കൈവച്ച് പാക് ഹാക്കര്‍മാര്‍; പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തെന്ന് സ്ക്രീനിൽ സന്ദേശം