കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങി. രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമടക്കം പ്രതിസന്ധിയിലായി. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ആശുപത്രിയിലെ കാൻസർ ചികിത്സാ ബ്ലോക്കിലാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഈ ഘട്ടത്തിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇതും പണിമുടക്കി. മണിക്കൂറുകളോളം പരിശ്രമിച്ചാണ് ഒടുവിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചത്. എന്നാൽ വൈദ്യുതി വിച്ഛേദിക്കപ്പെടാനുള്ള കാരണം വ്യക്തമായിട്ടില്ല. രാത്രി ഒന്നരയോടെ പൂർണമായും വൈദ്യുതി പുനസ്ഥാപിച്ച് കാൻസർ ബ്ലോക്കിനെ പൂർവസ്ഥിതിയിലാക്കി.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam