ചെയറിനോട് വിനയത്തോടെ പെരുമാറണമെന്ന് സ്പീക്കർ, പറയാനുള്ളത് പറയുമെന്ന് എംഎൽഎ, സഭയിൽ സ്പീക്കറും ചിത്തരഞ്ജനും തമ്മിൽ വാഗ്വാദം

Published : Jan 28, 2026, 10:08 AM IST
an shamseer

Synopsis

ചോദ്യോത്തര വേളയുടെ കൃത്യമായ സമയം പാലിക്കണമെന്നും ചട്ടങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും സ്പീക്കർ നിലപാട് എടുത്തു.

തിരുവനന്തപുരം : നിയമസഭയിൽ ചോദ്യോത്തര വേളയ്ക്കിടെ സ്പീക്കർ എ.എൻ. ഷംസീറും പി.പി. ചിത്തരഞ്ജൻ എംഎൽഎയും തമ്മിൽ രൂക്ഷമായ വാഗ്വാദം. അനുവദിച്ച ചോദ്യത്തിലേക്ക് കടക്കാതെ മറ്റ് കാര്യങ്ങൾ സംസാരിച്ച എംഎൽഎയുടെ നടപടിയാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ചോദ്യത്തിലേക്ക് ഉടൻ കടക്കണമെന്നും അനാവശ്യ കാര്യങ്ങൾ സഭയിൽ പറയരുതെന്നും സ്പീക്കർ കർശന നിർദ്ദേശം നൽകി.

സ്പീക്കറുടെ ശാസനയ്ക്ക് പിന്നാലെ തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുക തന്നെ ചെയ്യുമെന്ന് ചിത്തരഞ്ജൻ എംഎൽഎ തിരിച്ചടിച്ചു. ഇതോടെ സ്പീക്കർ കൂടുതൽ ക്ഷോഭിച്ചു. സഭയിലെ ഉന്നത പദവിയായ ചെയറിനോട് വിനയത്തോടെ വേണം പെരുമാറാനെന്നും സഭാ മര്യാദകൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു. വാദപ്രതിവാദം മുറുകിയതോടെ സഭയിൽ അല്പനേരം നാടകീയ രംഗങ്ങൾ അരങ്ങേറി.

ചോദ്യോത്തര വേളയുടെ കൃത്യമായ സമയം പാലിക്കണമെന്നും ചട്ടങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും സ്പീക്കർ നിലപാട് എടുത്തു. എംഎൽഎയുടെ മറുപടി അച്ചടക്കമില്ലാത്തതാണെന്ന് ഭരണ-പ്രതിപക്ഷ നിരകളിൽ നിന്ന് വിമർശനം ഉയർന്നു. സഭയിലെ മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്.

വി.ഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് 

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ വ്യക്തി അധിക്ഷേപം നടത്തിയ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്. മന്ത്രിയെ പൊതുമധ്യത്തിൽ അപമാനിച്ചതിൽ നടപടി വേണമെന്നാണ് ആവശ്യം. സിപിഎം എംഎൽഎ വി ജോയ് ആണ് പരാതി നൽകിയത്. മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ ചില പരാമർശങ്ങളാണ് നോട്ടീസിന് ആധാരം. 

'നിയമസഭയിൽ ഡെസ്‌കിന് മുകളിൽ കയറി നിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാൻ വരുന്നതെന്നായിരുന്നു സതീശന്റെ പരിഹാസം. എക്സൈസ് വകുപ്പായിരുന്നെങ്കിൽ ബോധമില്ലെന്ന് പറയാമായിരുന്നു, വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ ശിവൻകുട്ടി യോഗ്യനല്ല. നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് വി ശിവൻകുട്ടിയുടെ നിയമസഭയിലെ പ്രസംഗം. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ലെന്നായിരുന്നു സതീശന്റെ വാക്കുകൾ. പരാമർശത്തിനെതിരെ വലിയ വിമർശനമുയർന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വി ശിവൻകുട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചു, പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്
ദില്ലിയിൽ മഞ്ഞുരുകുമോ? ശശി തരൂരുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും