
കണ്ണൂർ: വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ദിവ്യ അറിയിച്ചു. അപവാദങ്ങൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും ദിവ്യ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകി എന്നാണ് ആരോപണം. കമ്പനി ദിവ്യയുടെ ബിനാമിയുടെതെന്നായിരുന്നു പരാതി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തും വിജിലൻസ് അന്വേഷിക്കും. കെഎസ്‌യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് അന്വേഷണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam