ഹൈപവർ സമിതിയുടെ നിർദേശങ്ങൾ, മുഴുവൻ ജനങ്ങൾക്കും കലണ്ടർ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ്; പകർച്ചവ്യാധികളുടെ വിവരങ്ങൾ അറിയാം

Published : Oct 23, 2026, 03:45 PM IST
k muraleedharan

Synopsis

രോഗവ്യാപനവും മരണങ്ങളും ഒഴിവാക്കുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പ് ആദ്യമായി പകർച്ചവ്യാധി കലണ്ടർ പുറത്തിറക്കി. ഓരോ മാസവും വരാനിടയുള്ള രോഗങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളിൽ അവബോധം സൃഷ്ടിച്ച് രോഗപ്രതിരോധം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം: രോഗവ്യാപനവും മരണങ്ങളും ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യവകുപ്പ് ആദ്യമായി പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിച്ചു. കലണ്ടർ പ്രകാശനം സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിച്ചു. രോഗപ്രതിരോധവും ചികിത്സയും ഫലപ്രദമാകാൻ ആരോഗ്യവകുപ്പിനൊപ്പം ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും പൊതുജനങ്ങളുടെയും ഒരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണ്. ഈ ഏകോപനത്തിന് നേതൃത്വം കൊടുക്കുന്നതിന്‍റെ ഭാഗമായാണ് ആരോഗ്യവകുപ്പ് പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും കലണ്ടർ ലഭ്യമാക്കും. ആരോഗ്യവകുപ്പ് വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. വ്യത്യസ്ത രോഗങ്ങളുടെ വ്യാപനത്തിന്‍റെ പ്രവണതകളെക്കുറിച്ച് ശാസ്ത്രലോകത്തിന് വ്യക്തമായ അറിവുള്ളതിനാൽ രോഗങ്ങൾ വരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കാനാകും. എന്നാൽ ഈ അറിവ് പൊതുജനങ്ങൾക്കിടയിൽ സാർവത്രികമല്ല. അതിനാൽ രോഗങ്ങൾക്കെതിരെ സമൂഹത്തിന്റെ തയ്യാറെടുപ്പുകളും പ്രതിരോധ പ്രവർത്തനങ്ങളും പരാജയപ്പെടാൻ സാധ്യതയുണ്ട്.

രോഗവ്യാപനവും മരണങ്ങളും ഒഴിവാക്കുന്നതിൽ ആരോഗ്യവകുപ്പിന് പ്രധാന ഉത്തരവാദിത്വമുണ്ട്. ഓരോ മാസവും കേരളത്തിൽ പ്രസക്തമായ രോഗങ്ങൾ, അവയുടെ ലക്ഷണങ്ങൾ, പകരുന്ന വിധം, വ്യക്തികളും സമൂഹവും ചെയ്യേണ്ട കാര്യങ്ങൾ എന്നിവ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളിൽ അവബോധം വർധിപ്പിച്ച് രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുകയും രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടുന്ന രീതി പ്രോത്സാഹിപ്പിക്കുകയുമാണ് കലണ്ടറിലൂടെ ലക്ഷ്യമിടുന്നത്.

ആരോഗ്യവകുപ്പ് നിയമിച്ച ഹൈപവർ ഉപദേശക സമിതിയുടെ മേൽനോട്ടത്തിൽ കേരളത്തിലെ ആരോഗ്യവിദഗ്ധരാണ്‌ കലണ്ടർ തയ്യാറാക്കിയത്. നിലവിൽ ലഭ്യമായ വിവരങ്ങളാണ് കലണ്ടറിന്‍റെ അടിസ്ഥാനം. പുതിയ ശാസ്ത്രീയ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് ആരോഗ്യവകുപ്പ് കലണ്ടർ പുതുക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് ഹൈപവർ കമ്മിറ്റി ചെയർപേഴ്സൺ എസ് എസ് ലാൽ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചെന്നിത്തലക്ക് പിന്നാലെ അനിൽകുമാറും ​ഗവർണർക്കെതിരെ രം​ഗത്ത്; 'ഞാൻ കഴിക്കുന്നതേ മറ്റുള്ളവരും കഴിക്കാവൂ എന്ന നിർബന്ധം ജനാധിപത്യ വിരുദ്ധം'
ഭൂട്ടാനിൽനിന്നുള്ള ആഡംബര കാർ കടത്ത്: അസമിലെ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറെ കൊച്ചിയിൽ ഹാജരാക്കി കസ്റ്റംസ്; രജിസ്റ്റർചെയ്തുനൽകിയത് 464 വാഹനങ്ങൾ