'ഭക്ഷണം ഓരോത്തരുടേയും സ്വാതന്ത്ര്യം, മറ്റുള്ളവര്‍ തീരുമാനിക്കേണ്ട'; ലോക്ഭവനിലെ നോണ്‍വെജ് നിയന്ത്രണത്തിനെതിരെ രമേശ് ചെന്നിത്തല

Published : Oct 23, 2026, 04:02 PM IST
Ramesh Chennithala

Synopsis

ഭക്ഷണം ഓരോത്തരുടേയും സ്വാതന്ത്ര്യമാണ്. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, പി പി ദിവ്യക്കെതിരായ വിജിലൻസ് കേസിന്‍റെ ഫയൽ മുഴുവൻ പരിശോധിച്ചെന്നും അന്വേഷണത്തിന് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അനുമതി കൊടുക്കേണ്ടതായിരുന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു.

തിരുവനന്തപുരം: ലോക്ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്‍റെ നിർദേശത്തിനെതിരെ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോത്തരുടേയും സ്വാതന്ത്ര്യമാണ്. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, പി പി ദിവ്യക്കെതിരായ വിജിലൻസ് കേസിന്‍റെ ഫയൽ മുഴുവൻ പരിശോധിച്ചെന്നും അന്വേഷണത്തിന് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അനുമതി കൊടുക്കേണ്ടതായിരുന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു. പി പി ദിവ്യക്കെതിരായ ആരോപണം അന്വേഷണം ആവശ്യമായതാണ്. അതുകൊണ്ടാണ് 17 A പ്രകാരമുള്ള അനുമതി കൊടുത്തതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. അന്വേഷണം നടത്തി വസ്തുതകൾ കണ്ടെത്തട്ടെ. തീരുമാനത്തിൽ തെറ്റില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി നടപടിയെ കുറിച്ചു രമേശ് ചെന്നിത്തല പ്രതികരിച്ചു. വിജിലൻസ് അന്വേഷണം രഹസ്യ സ്വഭാവത്തിലുള്ള അന്വേഷണമാണ്. ചില വിവരങ്ങൾ രഹസ്യ സ്വഭാവത്തിലുള്ളതാണ്. പണ്ട് ഈ സെക്ഷൻ ആര്‍ടിഐ പരിധിയിൽ ഇല്ലായിരുന്നു. കഴിഞ്ഞ ഗവൺമെൻ്റാണ് ഇതിന് അനുമതി നൽകിയത്. അന്വേഷണത്തിനും പ്രവർത്തനത്തിനും രഹസ്യാത്മകത വേണമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ സ്പാകളില്‍ റെയ്ഡ് തുടരുമെന്നും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ആയുധമേന്തിയുള്ള പോരാട്ടത്തിലൂടെ സാമൂഹിക മാറ്റം സാധ്യമല്ല'; മാവോയിസ്റ്റ് ദമ്പതികൾ കൊൽക്കത്ത പോലീസിന് മുന്നിൽ കീഴടങ്ങി
ഒരു ജന്തർ മന്ദർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നു വരും, വിദ്യാർഥികളുടെ ലോക്ഭവനിൽ മാർച്ചിൽ പിണറായി വിജയൻ