`ജില്ലാ സെൻ്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല'; സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ, പാർട്ടി നടപടി പുന:പരിശോധിക്കണമെന്നാവശ്യം

Published : Oct 24, 2026, 09:35 AM IST
PP Divya

Synopsis

പാർട്ടി നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ. ജില്ലാ സെൻ്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന കത്തിൽ പറയുന്നു. കത്ത് ലഭിച്ചുവെന്നും വിഷയം ചർച്ച ചെയ്യാമെന്നും എംഎ ബേബി.

കണ്ണൂർ: സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ. തനിക്കെതിരായ പാർട്ടി നടപടി പുന:പരിശോധിക്കണമെന്നാണ് കത്തിലെ ആവശ്യം. ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്നും മാറ്റിയതിനെതിരെയും കത്തിൽ പരമർശിക്കുന്നുണ്ട്. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ജില്ലാ സെൻ്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ജില്ലാ സെൻ്ററിലെ പ്രവർത്തനത്തിൽ നിന്ന് മാറ്റിയത് ജില്ലാ സെക്രട്ടറി പി കെ ശ്യാമള ആണെന്നും കത്തിൽ പറയുന്നു. ഇക്കാര്യങ്ങളിലെല്ലാം പുന:പരിശോധന വേണമെന്നാണ് പി പി ദിവ്യയുടെ ആവശ്യം.

കത്ത് ലഭിച്ചുവെന്നും വിഷയം ചർച്ച ചെയ്യാമെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി അറിയിച്ചു. പി.പി. ദിവ്യയുമായി ഫോണിൽ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് തൊട്ട് മുമ്പാണ് ദിവ്യ കേന്ദ്രനേതൃത്വത്തിന് കത്ത് അയച്ചത്. നവീൻ ബാബുവിൻ്റെ മരണത്തിന് പിന്നാലെയാണ് പി പി ദിവ്യയെ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുറിതുറന്നപ്പോൾ കട്ടപ്പുക, അടുക്കളയിലിരുന്ന ഫ്രിഡ്ജിന് തീപിടിച്ചു കത്തി, വീട്ടുകാരറിഞ്ഞില്ല
എസ്എംഎ മരുന്ന് വിവാദം; മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്ന്, സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിവരങ്ങൾ