കൊവിഡ് വ്യാപനത്തിന് കാരണം റംസാൻ ആഘോഷമെന്ന് പ്രഫുൽ പട്ടേൽ; വിവാദങ്ങൾക്കിടെ അഡ്മിനിസ്ട്രേറ്റർ ഇന്ന് ദ്വീപിൽ

Published : Jun 14, 2021, 09:00 AM ISTUpdated : Jun 14, 2021, 09:01 AM IST
കൊവിഡ് വ്യാപനത്തിന് കാരണം റംസാൻ ആഘോഷമെന്ന് പ്രഫുൽ പട്ടേൽ;  വിവാദങ്ങൾക്കിടെ അഡ്മിനിസ്ട്രേറ്റർ ഇന്ന് ദ്വീപിൽ

Synopsis

ലക്ഷദ്വീപിൽ കൊവിഡ് വ്യാപനം ശക്തമാക്കാൻ കാരണം. റംസാൻ കാരണമാണ്. ലക്ഷദ്വീപിൽ നടപ്പാക്കിയ ഗോവധ നിരോധനത്തേയും പ്രഫുൽ പട്ടേൽ ന്യായീകരിച്ചു. 

കൊച്ചി: ലക്ഷദ്വീപിലെ വിവാദനടപടികളെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. ലക്ഷദ്വീപിൽ കൈ കൊണ്ടത് കരുതൽ നടപടികൾ മാത്രമാണെന്ന് അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി. ജനങ്ങൾക്കെതിരെ ഈ നിയമങ്ങൾ ദുരുപയോഗം ചെയ്യില്ലെന്നും പട്ടേൽ പറഞ്ഞു. 

ലക്ഷദ്വീപിൽ കൊവിഡ് വ്യാപനം ശക്തമാക്കാൻ കാരണം. റംസാൻ കാരണമാണ്. ലക്ഷദ്വീപിൽ നടപ്പാക്കിയ ഗോവധ നിരോധനത്തേയും പ്രഫുൽ പട്ടേൽ ന്യായീകരിച്ചു. ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്കെതിരെയുള്ള കേസ് കേന്ദ്രസർക്കാരിനെതിരായ പരാമർശങ്ങളുടെ പേരിൽ വന്നതാണെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. 

കേന്ദ്രഭരണപ്രദേശമായ ദമൻ ദിയുവിലെ അഡ്മിനിസ്ട്രേറ്ററായിരുന്ന പ്രഫുൽ പട്ടേലിന് ഡിസംബറിലാണ് ലക്ഷദ്വീപിൻ്റെ അധിക ചുമതല നൽകിയത്. പ്രഫുൽ പട്ടേൽ മുൻകൈയ്യെടുത്ത് നടപ്പാക്കിയ ഭരണപരിഷ്കാരങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ദ്വീപിൽ ഉയർന്നത്. പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ അഞ്ച് ദിവസത്തെ സന്ദർശനത്തിനായി പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ എത്തുന്നുണ്ട്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്